Loading ...

Home National

ബ​ജ​റ്റി​ലെ നി​കു​തി നി​ര്‍​ദേ​ശം: പ്ര​വാ​സി​ക​ള്‍​ക്ക് ആ​ശ​ങ്ക

ന്യൂ​ഡ​ല്‍​ഹി : ഒ​മാ​ന്‍, യു.​എ.​ഇ, ബ​ഹ്റൈ​ന്‍, കു​വൈ​ത്ത്, ഖ​ത്ത​ര്‍ അ​ട​ക്ക​മു​ള്ള നി​കു​തി ഇ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളെ നി​കു​തി വ​ല​യി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള പു​തി​യ ബ​ജ​റ്റി​ല്‍ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ പ്ര​വാ​സ ലോ​ക​ത്ത് ആ​ശ​ങ്ക.  എന്നാൽ പ്രവാസികള്‍ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തതമാക്കി. പ്രവാസി ഇന്ത്യയില്‍ നേടുന്ന വരുമാനത്തിനാണു നികുതി. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാല്‍ നികുതി നല്‍കണം. വിദേശത്തു നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വിശദീകരണം നല്‍കി. കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) നല്‍കേണ്ട നികുതിയെക്കുറിച്ച്‌ ആശയക്കുഴപ്പമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാധ്യതയെച്ചൊല്ലിയായിരുന്നു സംശയം. ഇതേ തുടര്‍ന്നാണു നിലപാടു വ്യക്തമാക്കി ധനമന്ത്രി തന്നെ രംഗത്തെത്തിയത്. ഒരു എന്‍ആര്‍ഐ ഇന്ത്യയില്‍നിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണു ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തുനിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്. നിങ്ങള്‍ക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതില്‍നിന്നു വരുമാനവുമുണ്ട്. എന്നാല്‍ നിങ്ങള്‍ ജീവിക്കുന്നതു മറ്റൊരിടത്താണ്. ഇന്ത്യയില്‍ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല.പ്ര​വാ​സി​ക​ള്‍ ആ​രെ​ന്ന നി​ര്‍​വ​ച​ന​ത്തി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 182 ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ക്ക് പു​റ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ് എ​ന്‍.​ആ​ര്‍.ഐ​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. ഇ​നി 120 ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​താ​യ​ത്​ എ​ട്ട് മാ​സം ഇ​ന്ത്യ​ക്ക് പു​റ​ത്ത് താ​മ​സി​ച്ചാ​ല്‍ എ​ന്‍.​ആ​ര്‍.ഐ​യാ​യി ക​ണ​ക്കാ​ക്കും. പ്ര​വാ​സി നി​കു​തി നി​ര്‍​ദേ​ശ​ത്തെ കു​റി​ച്ച വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്​ മു​ത​ല്‍ പ്ര​വാ​സ ലോ​ക​ത്ത് ച​ര്‍​ച്ച സ​ജീ​വ​മാ​ണ്. നി​ര​വ​ധി പേ​രാ​ണ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ത​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​ങ്കു​വെ​ക്കു​ന്ന​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നവർ  ആ​റ് മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ നാ​ട്ടി​ല്‍ ത​ങ്ങാ​റു​ണ്ട് ഇ​ത്ത​ര​ക്കാ​രും നി​കു​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രും.
              





Related News