Loading ...

Home Kerala

മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ പൊ​ട്ടി​ത്തെ​റി; ജീവനക്കാര്‍ സുരക്ഷിതര്‍

തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസില്‍ വന്‍ പൊട്ടിത്തെറി. പവര്‍ ഹൗസിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പും ഇവിടെ പൊട്ടിത്തെറി നടന്നിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പവര്‍ ഹൗസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൂലമറ്റം പവര്‍ ഹൗസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളില്‍ ഒന്നാണ്. സുരക്ഷാ കാരണങ്ങളാല്‍ ഇവിടേക്കുള്ള പ്രവേശനം നിയന്ത്രണപ്പെടുത്തിയിട്ടുണ്ട്.

Related News