Loading ...

Home youth

ഫീല്‍ഡ് വര്‍ക്കര്‍: ഇന്റര്‍വ്യൂ ഏഴിന്

സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 23 - 45 വയസ്സ്. പ്രതിമാസവേതനം 10,500 രൂപ.സാമൂഹ്യ സേവനത്തില്‍ തല്‍പ്പരരായ സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0471-2348666.

Related News