Loading ...

Home Business

ബജറ്റ് 2020; ജിഎസ്ടി നിരക്ക് കുറച്ചത് വഴി കുടുംബങ്ങളുടെ മാസച്ചെലവില്‍ 4% ലാഭം

ജിഎസ്ടി നിരക്ക് വെട്ടിക്കുറച്ചത് വഴി ഉപഭോക്താക്കള്‍ക്ക് 1 ട്രില്ല്യണിന്റെ വാര്‍ഷിക ആനുകൂല്യങ്ങള്‍ ലഭിച്ചതായി ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതുവഴി കുടുംബങ്ങളുടെ മാസച്ചെലവില്‍ 4% വരെ ലാഭത്തിന് വഴിയൊരുക്കിയെന്നും 2020-21 ബജറ്റ് അവതരണത്തിനിടെ സീതാരാമന്‍ വ്യക്തമാക്കി. യുവാക്കളുടെ അഭിലാഷങ്ങളെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ബുദ്ധിമുട്ടുള്ളവരെ കൂടെ ഉള്‍പ്പെടുത്തുന്ന സമൂഹം സൃഷ്ടിക്കുകയാണ് 21   സാമ്പത്തിക   വര്‍ഷത്തെ ബജറ്റിന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. വരുമാനം വര്‍ദ്ധിപ്പിക്കുകയും, ജനങ്ങളുടെ വാങ്ങല്‍ ശക്തി ഉയര്‍ത്തുകയും ചെയ്യാന്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച അനിവാര്യമാണ്. ഇതുവഴി യുവാക്കള്‍ക്ക് തൊഴിലും ലഭ്യമാകും. 2020-21 വര്‍ഷത്തില്‍ 6 മുതല്‍ 6.5% വരെ നിരക്കിലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെന്നാണ് സാമ്ബത്തിക സര്‍വ്വെ വെള്ളിയാഴ്ച പ്രവചിച്ചത്. മികച്ച ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ à´ˆ ശക്തി ഉപയോഗിച്ച്‌ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകണമെന്നും സര്‍വ്വെ ആവശ്യപ്പെടുന്നു. നിലവിലെ സാമ്ബത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് വര്‍ഷത്തെ കുറഞ്ഞ നിലയായ 5 ശതമാനത്തിലാണ്. 'ജിഎസ്ടി രാജ്യത്തെ വിവിധ ടാക്‌സുകള്‍ ഏകീകരിച്ച്‌ സാമ്പത്തികമായി ഒന്നാക്കി. ഇത് സമ്ബദ് വ്യവസ്ഥയെ ചിട്ടപ്പെടുത്തി. എല്ലാ ഉത്പന്നങ്ങളുടെയും നികുതി നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. ഇതുവഴി കുടുംബങ്ങളുടെ മാസചെലവില്‍ 4% കുറവ് വന്നിട്ടുണ്ട്', നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ജിഎസ്ടി ആരംഭിച്ചതിന് ശേഷം തുടര്‍ച്ചയായി വരുമാനം 1 ട്രില്ല്യണ്‍ പരിധി കടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് ജനുവരി.






Related News