Loading ...

Home youth

കുരുന്നുകള്‍ക്കൊപ്പം പാടാന്‍ ഇനി വരില്ല by വി കെ വേണുഗോപാല്‍

മങ്കൊമ്പ് :  à´’പ്പം പാടാനും കൈത്താളമിടാനും ഇനി കുരുന്നുകളുടെ ആശാന്‍ ഇല്ല. കാവാലത്തെ കുരുന്നുകൂട്ടം ക്യാമ്പിലെ കുട്ടികള്‍ക്ക് ആശാനും സാറുമായിരുന്നു കാവാലം നാരായണപ്പണിക്കര്‍ എന്ന നാടകകുലപതി.പതിനൊന്നു വര്‍ഷമായി കാവാലത്തെ ചാലയില്‍ തറവാട്ടില്‍ സ്കൂള്‍കുട്ടികള്‍ക്കായുള്ള അവധിക്കാല പരിശീലനക്കളരിയായിരുന്നു നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന കുരുന്നുകൂട്ടം.

ഈ വര്‍ഷത്തെ ക്യാമ്പില്‍ കുട്ടികള്‍ക്കൊപ്പം പാടാനും കഥപറയാനും കാവാലം എത്തിയില്ല. അസുഖബാധിതനായതിനെ തുടര്‍ന്ന് ക്യാമ്പിന്റെ സമാപനദിവസം എല്ലാവര്‍ക്കും ഫോണിലൂടെ ആശംസ നേര്‍ന്നു. അടുത്തവര്‍ഷം ഞാന്‍ വരും. അപ്പോള്‍ നേരില്‍ കാണാമെന്നാണ് ഫോണിലൂടെ അദ്ദേഹം പറഞ്ഞത്. തിരുവനന്തപുരത്ത് അദ്ദേഹത്തെ കാണാന്‍ചെന്ന ക്യാമ്പിന്റെ ചുമതലക്കാരോട് ഓരോവര്‍ഷമായി പരിപാടി ഒതുങ്ങരുതെന്നും എല്ലാമാസവും പരിപാടികള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ച് കാവാലം യുപി സ്കൂളില്‍ കുട്ടികള്‍ക്ക് കളരി അഭ്യാസം, നാടന്‍പാട്ട്, നാടകം എന്നിവ രണ്ടുമാസമായി പരിശീലിപ്പിച്ചുവരികയാണ്.

കുട്ടികളുമായുള്ള ചങ്ങാത്തം ഏറെ ഇഷ്ടപ്പെട്ടിരുന്നു കാവാലം. കേവലം പാട്ടും നാടകവും മാത്രമല്ല കുട്ടികളുമായി പങ്കുവെച്ചിരുന്നത്. പ്രകൃതിയെയും മനുഷ്യനെയും നാടിനെയും അറിയുന്ന പുതിയ തലമുറയെ കെട്ടിപ്പടുക്കുക എന്നതും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. കാവാലത്തെ രണ്ട് തലമുറയ്ക്ക് അപ്പുറത്തേക്ക് സൌഹൃദം വളത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.ഒരുസായാഹ്നത്തില്‍ കാവാലത്തിന്റെ വില്‍ക്കാനില്ലിടം എന്ന കവിതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലാണ് കുരുന്നുകൂട്ടം രൂപംകൊണ്ടത്.

കുരുന്നുകൂട്ടത്തിനുവേണ്ടി അദ്ദേഹം രചിച്ച പാട്ടില്‍തന്നെ 'കളകള്‍ മാറ്റാം, കളമൊരുക്കാം, വിളവിറക്കാം മര്‍ത്ത്യമനസുകളില്‍' എന്ന വരികള്‍ അര്‍ത്ഥവത്താക്കുന്നതായിരുന്നു കുരുന്നുകൂട്ടം ക്യാമ്പുകള്‍. എപ്പോഴും കുട്ടനാടിനെക്കുറിച്ച് ആകുലപ്പെടുന്നതായിരുന്നു à´†  മനസ്സ്. കുട്ടനാടന്‍ മണ്ണ് പശിമയുള്ളതാണ്, à´ˆ പശിമയാണ് കുട്ടനാടിനെ കുട്ടനാടായി നിലനിര്‍ത്തുന്നതെന്നും à´ˆ പശിമ മനസ്സില്‍ കാത്തുസൂക്ഷിക്കുന്നവരാണ് കുട്ടനാട്ടുകാരെന്നും ഗ്രാമങ്ങളെല്ലാം നഗരങ്ങളാകുകയാണെന്നും നഗരങ്ങളില്‍ ഗ്രാമങ്ങള്‍ സൃഷ്ടിക്കണമെന്നും കുരുന്നുകൂട്ടത്തില്‍ എപ്പോഴും അദ്ദേഹം പറയുമായിരുന്നു .നീളന്‍ ജുബ്ബയിട്ടു ക്യാമ്പിലെത്തുന്ന നാരായണപണിക്കരുടെ ജുബ്ബയില്‍ തൂങ്ങിയാണ് കൊച്ചുകുട്ടികള്‍ നടന്നിരുന്നത്. ഇവരുടെ ആശാനും സാറും എല്ലാം നാരായണപ്പണിക്കരായിരുന്നു.

ഈണം ബാക്കിയാക്കി

തമ്പ് ആണ് കാവാലത്തിന്റെ ആദ്യ ചിത്രമെങ്കിലും റിലീസ് ചെയ്യപ്പെട്ട ആദ്യചിത്രം 'രതിനിര്‍വേദം' ആണ്.  'കാനകപ്പെണ്ണ്, ചെമ്പരത്തി, ഒരു യമുനാനദി എന്നീ തമ്പിലെ ഗാനങ്ങള്‍ ഒറ്റയിരുപ്പില്‍ കാവാലം എഴുതി. അച്ചാണി സിനിമയിലൂടെ പ്രശസ്തനായ ജനറല്‍ പിക്ചേഴ്സ് രവിയുടെ ഭാര്യ ഉഷാരവിയാണ് രണ്ട് ഗാനങ്ങളും ആലപിച്ചത്. ഈണമിട്ടത് à´Žà´‚ ജി രാധാകൃഷ്ണന്‍.പുലരിത്തൂമഞ്ഞുതുള്ളിയില്‍ (ഉത്സവപിറ്റേന്ന്), നിറങ്ങളേ പാടൂ (അഹം), ചായം കുഞ്ഞുമനസില്‍ ചായം കൂട്ടി (രതിനിര്‍വേദം), ആഴിക്കങ്ങേക്കരയുണ്ടോ (പടയോട്ടം), പൂവാം കുഴലിപ്പെണ്ണിനുണ്ടൊരു കിളുന്ത് പോലുള്ള മനസ് (വാടയ്ക്കൊരു ഹൃദയം), വീണേ വീണേ വീണക്കുഞ്ഞേ (ആലോലം), കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് വെറുംപൂവ് (ആരൂഢം), ഗോപികേ നിന്‍വിരല്‍ (കാറ്റത്തെ കിളിക്കൂട്) തുടങ്ങിയ ഗാനങ്ങളൊക്കെയും കാവാലത്തിന്റെ ഹൃദയത്തില്‍നിന്ന് പിറവിയെടുത്ത ഗാനമരാളങ്ങള്‍.

കാവാലം നാടകത്തെ ഔന്നത്യത്തിലേക്ക് നയിച്ചു:  മുഖ്യമന്ത്രി 

തിരുവനന്തപുരം > ദേശീയ തലത്തില്‍ നാടകത്തെ കാവാലം ഔന്നത്യത്തിലേക്ക് നയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സോപാനത്തിലെത്തി കാവാലത്തിന് അന്ത്യോപചാരം അര്‍പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവാലത്തിന്റെ വിയോഗം ദേശീയ നാടകത്തിനും കേരളത്തിന്റെ സാംസ്കാരിക രംഗത്തിനും കനത്ത നഷ്ടമാണ്. കാവാലത്തിന്റെ സംഭാവനകള്‍ അങ്ങേയറ്റം വിലപ്പെട്ടതാണ്. നാടന്‍ ശീലുകളുടെ പ്രയോഗം കാവാലത്തെ സാധാരണക്കാരുടെ പ്രിയങ്കരനാക്കി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.


Related News