Loading ...

Home Business

SBT ലയനം സംബന്ധിച്ചു അഡ്വക്കേറ്റ് ജയശങ്കറിന്‍റെ പ്രതികരണം

ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ ധർമരാജ്യം വാണകാലത്തു 1945 ൽ സചിവോത്തമൻ സർ സി.പി. രാമസ്വാമി അയ്യർ മുൻകൈ എടുത്തു സ്ഥാപിച്ചതാണ് ട്രാവൻകൂർ ബാങ്ക്. തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരുകയും സി.പി. നാടുവിട്ടോടുകയും ചെയ്തപ്പോൾ അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആയി മാറി.

ജനാധിപത്യ ഭരണത്തിന് കീഴിൽ എസ്.ബി.ടി. ഒരു മഹാ പ്രസ്ഥാനമായി വളർന്നു. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1177 ശാഖകൾ, 1707 എ.ടി.എമ്മുകൾ, 14892 ജീവനക്കാർ, 100473 കോടി രൂപ നിക്ഷേപം, 67004 കോടി വായ്പ, 333 കോടി അറ്റാദായം, 6021 കോടി കരുതൽ ധനം 11.64% മൂലധന പര്യാപ്തത, 67% വായ്പാ നിക്ഷേപ അനുപാതം.


കഴിഞ്ഞില്ല കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്കാണ് എസ്.ബി.ടി. ബാങ്കിന്റെ 852 ശാഖകളും 1345 എ.ടി.എമ്മുകളും കേരളത്തിലാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 7 സബ്സിഡറികളാണ് ഉണ്ടായിരുന്നത്. ട്രാവൻകൂർ, മൈസൂർ, ഹൈദരാബാദ്, സൗരാഷ്ട്ര, ഇൻഡോർ, പട്യാല, ബിക്കാനീർ & ജയ്സാൽമീർ.

മൻമോഹൻ സിങ്ങിന്റെ ഭരണകാലത്തു 2008 ൽ
സൗരാഷ്ട്രയേയും 2010 ൽ ഇൻഡോറിനെയും എസ്.ബി.ഐ.യിൽ ലയിപ്പിച്ചു. ബാക്കി അഞ്ചിനെയും കൂടി ലയിപ്പിച് ഇല്ലായ്മ ചെയ്യാനാണ് മോദി മുതലാളിയുടെയും ജെയ്റ്റ്ലി സാറിന്റെയും പദ്ധതി. സബ്സിഡറികളെ ലയിപ്പിച്ചു മെയിൻ മാത്രമാക്കിയാൽ, കുറയേറെ ശാഖകൾ പൂട്ടാം, കാലക്രമത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാം.

വിജയ മല്യയെ പോലെയുള്ള പട്ടിണിപ്പാവങ്ങൾക്ക് കുറച്ചധികം സംഖ്യ ഒരുമിച്ചു വായ്പയെടുക്കാൻ ഒരേസമയം ഒന്നിലധികം ബാങ്കുകളെ സമീപിക്കുന്ന പൊല്ലാപ്പ് ഒഴിവാക്കാം.
എസ്.ബി.ഐ.യെ ഇമ്മിണി വല്യ ബാങ്കാക്കിയാൽ ഉള്ള സൗകര്യം ഇതൊന്നുമല്ല അടുത്ത ഘട്ടത്തിൽ സ്വകാര്യ പങ്കാളിത്തം ആകാം. നമ്മുടെ യൂസഫലി മുതലാളിയെപ്പോലെ വേദനിക്കുന്ന കോടീശ്വരന്മാർക്ക് ഓഹരി വാങ്ങാം. ഒടുവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് അംബാനി & അദാനി എന്നോ മറ്റോ പേരും മാറ്റാം.
കടപ്പാട്: ഫേസ്ബുക്ക്

Related News