Loading ...

Home Education

ഭാഭ അറ്റോമിക് റിസര്‍ച് സെന്ററില്‍ അലവന്‍സുകളോടെ പരിശീലനം; ഫെബ്രുവരി 3 വരെ അപേക്ഷിക്കാം

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്) നടപ്പാക്കുന്ന പരിശീലനത്തിനും തുടര്‍ന്ന് സയന്റിഫിക് ഓഫിസര്‍ നിയമനത്തിനും രണ്ടു സ്‌കീമുകളില്‍ ഫെബ്രുവരി 3 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.barconlineexam.in 1) ബിടെക് / സയന്‍സ് പിജി യോഗ്യതയുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ ഓറിയന്റേഷന്‍ കോഴ്‌സ് (OCES). അഞ്ചു ബാര്‍ക് ട്രെയിനിങ് സ്കൂളുകളില്‍ പരിശീലനസൗകര്യമുണ്ട്. 55,000 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡിനു പുറമേ ഒറ്റത്തവണ ബുക്ക് അലവന്‍സായി 18,000 രൂപയും ലഭിക്കും. 2) ബിടെക് / ഫിസിക്‌സ് പിജി യോഗ്യതയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിര്‍ദിഷ്ട സ്ഥാപനങ്ങളിലൊന്നില്‍ എംടെക് / എംകെമിക്കല്‍ എന്‍ജി. പ്രവേശനം േനടിയിരിക്കുകയും വേണം. പിജി പഠനത്തിനുള്ള ട്യൂഷന്‍ ഫീ, 55,000 രൂപ പ്രതിമാസ സ്റ്റൈപ്പന്‍ഡ്, 18,000 രൂപ ബുക്ക് അലവന്‍സ്, 25,000 രൂപ കണ്ടിന്‍ജന്‍സി ഗ്രാന്റ് എന്നിവ ലഭിക്കും. ആദ്യനിയമനത്തില്‍ 95,000 രൂപയോളം മാസവേതനം ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ട്. മൂന്നു വര്‍ഷത്തെ സേവനക്കരാര്‍ ഒപ്പിടണം. 50 % മാര്‍ക്ക് നേടി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അണുശക്‌തി സ്‌ഥാപനങ്ങളിലൊന്നില്‍ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും. എംടെക്, എംഫില്‍, പിഎച്ച്‌ഡി, പിജി ഡിപ്ലോമ പഠനത്തിനു സൗകര്യം നല്‍കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്‌സൈറ്റ് നോക്കുക.

Related News