Loading ...

Home National

മഡഗാസ്കറിലെ പ്രകൃതിക്ഷോഭം : ആദ്യ സഹായഹസ്തവുമായി ഇന്ത്യയുടെ കപ്പല്‍ പുറപ്പെട്ടു

വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ മഡഗാസ്കറിന് സഹായമെത്തിക്കുന്ന ആദ്യ രാഷ്ട്രമായി ഇന്ത്യ. ചുഴലിക്കാറ്റിലും അതേ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉഗ്ര നാശം നേരിട്ട മഡഗാസ്കറിലേക്കുള്ള അടിയന്തര സാമഗ്രികളുമായി ഇന്ത്യയുടെ ഐ.എന്‍.എസ് ഐരാവത് എന്ന കപ്പല്‍ പുറപ്പെട്ടു. ഏതാണ്ട്       92,000 പേരെ à´ˆ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.മഡഗാസ്കര്‍ പ്രസിഡണ്ട് അന്താരാഷ്ട്ര പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. വസ്ത്രങ്ങള്‍, അടിയന്തര വൈദ്യസഹായം സാമഗ്രികള്‍, ഭക്ഷണം, താല്‍ക്കാലിക ടെന്റുകള്‍, അത്യാവശ്യ ഗതാഗതത്തിന് നാലു വലിയതും രണ്ടു ചെറിയതുമായ ബോട്ടുകള്‍ എന്നിവയടങ്ങിയ ഇന്ത്യയുടെ കപ്പല്‍ ബുധനാഴ്ച വൈകിട്ടോടെ മഡഗാസ്കറിലെ ആന്‍സിറനാന തുറമുഖത്ത് എത്തും.

Related News