Loading ...

Home Business

സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി; മുന്നില്‍ ഇനി ചൈന മാത്രം

 à´¡àµ½à´¹à´¿ : സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 2019 ല്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ചൈനയാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക രാജ്യം. 2019 ല്‍ 158 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം ആദ്യമായാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ വളര്‍ച്ച ഒറ്റ അക്കത്തിലേക്ക് താഴ്ന്നത്. ഏഴ് ശതമാനമാണ് വളര്‍ച്ച. ഷവോമി അടക്കമുള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ വിപണിയിലെ മികച്ച ഇടപെടലാണ് അമേരിക്ക പിന്നിലാവാന്‍ കാരണം. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ ഷവോമി ഒന്നാമതെത്തുന്നത്. 28 ശതമാനം വിപണി വിഹിതം ഷവോമിക്ക്. സാംസങിന് 21 ശതമാനം വിപണി വിഹിതമുണ്ട്. വിവോ 16 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. റിയല്‍മി കഴിഞ്ഞ തവണത്തേതില്‍ നിന്ന് നില വന്‍തോതില്‍ മെച്ചപ്പെടുത്തി. 2018 ല്‍ മൂന്ന് ശതമാനം മാത്രമായിരുന്നു റിയല്‍മിയുടെ വിപണി വിഹിതം. അത് ഇക്കുറി പത്ത് ശതമാനത്തിലെത്തി. ചൈനീസ് ബ്രാന്റുകള്‍ മാത്രം 72 ശതമാനം വിപണിസ്വാധീനം നേടി. കഴിഞ്ഞ വര്‍ഷം ഇത് 60 ശതമാനമായിരുന്നു. അതേസമയം ഫീച്ചര്‍ ഫോം മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 42 ശതമാനം ഇടിഞ്ഞു. റിലയന്‍സ് ജിയോയുടെ കടന്നുവരവാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related News