Loading ...

Home Education

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരുലക്ഷം ക്ലാസ്‌റൂം ലൈബ്രറികള്‍ സ്ഥാപിക്കും : മന്ത്രി സി രവീന്ദ്രനാഥ്

മാള: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒരുലക്ഷം ക്ലാസ് മുറികളില്‍ ക്ലാസ്‌റൂം ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കുഴൂര്‍ ഗ്രാമീണവായനശാല നടപ്പാക്കുന്ന ക്ലാസ്‌റൂം ലൈബ്രറി പദ്ധതി (അക്ഷരദീപം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ആദ്യഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 45000 ഹൈടെക് ക്ലാസ് മുറികളിലായിരിക്കും ലൈബ്രറി ആരംഭിക്കുക. വായനശാലകളുമായി സഹകരിച്ച്‌ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു . പുസ്തകവായനയിലൂടെ മാത്രമേ മഹത്തായ നമ്മുടെ സംസ്‌കാരം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു . ഇതിന് വിദ്യാര്‍ഥികളുടെ അടുത്തേക്ക് പുസ്തകങ്ങളെത്തേണ്ടതുണ്ടെന്നും ക്ലാസ്‌റൂം ലൈബ്രറികളിലൂടെ ഇത് സാധ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു . വായനശാലയുടെ നേതൃത്വത്തില്‍ കുഴൂര്‍ പഞ്ചായത്തിലെ എട്ട് വിദ്യാലയങ്ങളിലായി 46 ക്ലാസ്‌മുറികളിലാണ് ക്ലാസ്‌റൂം ലൈബ്രറികള്‍ തുടങ്ങുന്നത് . ഇവയ്ക്കാവശ്യമായ പുസ്തകം, അലമാര എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു.

Related News