Loading ...

Home Business

രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ തകര്‍ച്ചയും തുടങ്ങി. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ കുറഞ്ഞ് 71.51 എന്ന നിലയിലേക്ക് എത്തി. വെള്ളിയാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 71.33 എന്ന നിലയിലായിരുന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.14 ശതമാനം ഇടിഞ്ഞ് 59.39 യു.എസ് ഡോളറിലെത്തി. ചൈനയില്‍ വര്‍ധിച്ചുവരുന്ന കൊറോണ വൈറസ് ബാധ, ഇന്ധനത്തിന്റെ ആവശ്യകത കുറയ്ക്കുമെന്നാണ് കരുതുന്നത്.

Related News