Loading ...

Home Business

വ്യവസായ ഇടനാഴി: ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ് അംഗീകരിച്ചു

തിരുവനന്തപുരം: കൊച്ചി - പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയര്‍ ഹോള്‍ഡേഴ്സ് എഗ്രിമെന്‍റ് മന്ത്രിസഭ അംഗീകരിച്ചു. സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍റിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്ബത്തൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.
               
കൊച്ചി - കോയമ്ബത്തൂര്‍ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഈ മേഖലയില്‍ ആറ് ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ ഉണ്ടാകും. പാലക്കാട് മേഖലയിലെ ഉല്‍പ്പാദന ക്ലസ്റ്ററില്‍ ഭക്ഷ്യസംസ്കരണം, റബ്ബര്‍, ഇലക്‌ട്രോണിക്സ്, ജനറല്‍ മെഷിനറി, ഇലക്‌ട്രിക്കല്‍ മെഷിനറി എന്നിവയ്ക്കാണ് ഉയര്‍ന്ന പരിഗണന നല്‍കുന്നത്. ഈ നിര്‍മ്മാണ മേഖലകളില്‍ വലിയ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Related News