Loading ...

Home Education

രണ്ടുലക്ഷം പിന്നിട്ട് അപേക്ഷകര്‍; ഇനി ഒരുങ്ങാം ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്ക്

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് അപേക്ഷകരുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു. ജനുവരി 18 വരെയുള്ള കണക്ക് പ്രകാരം 14 ജില്ലകളിലുമായി 2,06,110 അപേക്ഷകള്‍ പി.എസ്.സിക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. ഏറ്റവും കുറവ് വയനാടും. ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാന്‍ സമയമുണ്ട്. സര്‍ക്കാര്‍ ജോലിക്ക് സുവര്‍ണാവസരം എല്‍.ഡി.സിയ്ക്ക് പിന്നാലെ ലാസ്റ്റ് ഗ്രേഡും. ബിരുദധാരികള്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ കുറഞ്ഞ യോഗ്യതയുള്ള ഒട്ടേറെപ്പേരില്‍ ഒരു സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും കഠിനമായി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതിനെക്കാള്‍ മികച്ച അവസരമില്ല. പരീക്ഷയ്ക്ക് ഉടന്‍ തന്നെ പരിശീലനം ആരംഭിക്കണം. 30,000 രൂപ ശമ്ബളം! ഇപ്പോഴത്തെ വിജ്ഞാപനത്തില്‍ ലാസ്റ്റ് ഗ്രേഡിന് പറഞ്ഞിട്ടുള്ള അടിസ്ഥാന ശമ്ബളം 16,500 രൂപയാണ്. ഇപ്പോള്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന തുടക്കശമ്പളം 21,000 രൂപയിലേറെയാണ്. എന്നാല്‍ സര്‍ക്കാര്‍ പുതിയ ശമ്പളക്കമ്മിഷനെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ഈ വിജ്ഞാപനംപ്രകാരം പരീക്ഷകഴിഞ്ഞ് നിയമനം നടക്കുമ്ബോഴേക്കും തികച്ചും വ്യത്യസ്തമായ സേവന-വേതന വ്യവസ്ഥയാവും ഉണ്ടാവുക. അടിസ്ഥാന ശമ്ബളം, അലവന്‍സുകള്‍ എന്നിവയില്‍ ചുരുങ്ങിയത് 40 ശതമാനമെങ്കിലും വര്‍ധന വന്നേക്കും. പുതിയ ശമ്ബളക്കമ്മിഷന്‍ ശുപാര്‍ശ നിലവില്‍ വരുമ്ബോള്‍ ലാസ്റ്റ് ഗ്രേഡിന്റെ അടിസ്ഥാനശമ്പളംതന്നെ 25,000 രൂപ കടന്നേക്കും. ഇതിനൊപ്പം അലവന്‍സുകള്‍ കൂടി ചേരുമ്ബോള്‍ ജോലിയില്‍ പ്രവേശിക്കുന്ന തുടക്കക്കാരനുപോലും 30,000 രൂപയിലേറെ പ്രതിമാസ ശമ്പളം ലഭിക്കും. സ്ഥാനക്കയറ്റങ്ങള്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന് സ്ഥാനക്കയറ്റത്തിന് പ്രത്യേക സംരക്ഷണമുണ്ട്. ജോലിയില്‍ പ്രവേശിച്ച്‌ 8 വര്‍ഷത്തിനുള്ളില്‍ പ്രൊമോഷന്‍ ലഭിക്കാത്തപക്ഷം ഇതിനു തത്തുല്യമായ സാമ്പത്തികനേട്ടം ഉണ്ടാകുന്ന ഹയര്‍ഗ്രേഡ് പ്രൊമോഷന്‍ നല്‍കണമെന്നാണ് വ്യവസ്ഥ. നൈറ്റ് വാച്ച്‌മാന്‍/ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളില്‍ ജോലിയില്‍ പ്രവേശിക്കുന്നവരുടെ ആദ്യത്തെ സ്ഥാനക്കയറ്റം അറ്റന്റര്‍ തസ്തികയിലേക്കാണ്. ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അടുത്ത സ്ഥാനക്കയറ്റം.





Related News