Loading ...

Home youth

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരം. വിവിധ വര്‍ക്‌ഷോപ്പുകളിലെ അപ്രന്റിസ് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫിറ്റര്‍, ടര്‍ണര്‍, ഇലക്‌ട്രീഷ്യന്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), മെക്കാനിക്ക്(ഡീസല്‍), മെഷിനിസ്റ്റ്, പെയിന്റര്‍ (ജി), റഫ്രിജറേറ്റര്‍ ആന്‍ഡ് എസി മെക്കാനിക്ക്, ഇലക്‌ട്രോണിക്സ് ആന്‍ഡ് മെക്കാനിക്ക്, കേബിള്‍ ജോയിന്റര്‍/ ക്രെയ്ന്‍ ഒാപ്പറേറ്റര്‍, കാര്‍പെന്റര്‍, പെയിന്റര്‍, വയര്‍മാന്‍, വൈന്‍ഡര്‍ (ആര്‍മേച്ചര്‍), ലൈന്‍മാന്‍, ട്രിമ്മര്‍ എന്നീ ട്രേഡുകളിലാണ് അവസരം. കുറഞ്ഞതു മൊത്തം 50% മാര്‍ക്കോടെ മെട്രിക്കുലേഷന്‍/ പത്താം ക്ലാസ് (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ പാസ് സര്‍ട്ടിഫിക്കറ്റ് (എന്‍സിവിടി) എന്നിവയാണ് യോഗ്യത. ആകെ 1785 ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : http://www.rrcser.co.in/ അവസാന തീയതി : ഫെബ്രുവരി 3

Related News