Loading ...

Home Kerala

സാഹിത്യകാരന്‍മാര്‍ക്ക്‌ ആദരം: കേരള സാഹിത്യ അക്കാദമി വാര്‍ഷികത്തിന്‌ തുടക്കമായി

തൃശൂര്‍:  മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച്‌ ഇരുട്ടുപടര്‍ത്തുന്ന കാലത്ത്,തങ്ങളുടെ കൃതികളിലൂടെ നാടിന് വെളിച്ചംപകര്‍ന്നവര്‍ക്ക് ആദരമേകി കേരള സാഹിത്യ അക്കാദമിയുടെ അറുപത്തിമൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. പിറന്നമണ്ണില്‍ പൗരത്വംചോദ്യംചെയ്യപ്പെടുകയും ഭരണഘടനാമൂല്യങ്ങള്‍ പിച്ചിചിന്തുകയുംചെയ്യുന്ന കാലത്ത് കരുതിയിരിക്കുക എന്ന സന്ദേശം ചടങ്ങില്‍ അലയടിച്ചു. അക്കാദമി ഓഡിറ്റോറിയത്തില്‍ മന്ത്രി à´Ž.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാപുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു. à´Žà´‚ മുകുന്ദന്‍, കെ ജി ശങ്കരപ്പിള്ള എന്നിവര്‍ വിശിഷ്ടാംഗത്വം ഏറ്റുവാങ്ങി. ഡോ. സ്കറിയ സക്കറിയ, ഡോ. à´’ à´Žà´‚ അനുജന്‍, എസ് രാജശേഖരന്‍, മണമ്ബൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ സമഗ്രസംഭാവനാ പുരസ്കാരവും ഏറ്റുവാങ്ങി. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി. മന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. à´‡ പി രാജഗോപാലന്‍ വിശിഷ്ടാംഗങ്ങളെയും ഡോ.മ്യൂസ് മേരി ജോര്‍ജ്ജ് സമഗ്രസംഭാവനാപുരസ്കാരജേതാക്കളെയും പരിചയപ്പെടുത്തി. അക്കാദമി ഡോ. കെ പി മോഹനന്‍ സ്വാഗതവും à´Ÿà´¿ പി വേണുഗോപാലന്‍ നന്ദിയും പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തിന് എഴുത്തും കാഴ്ചപ്പാടും എന്ന സെമിനാര്‍ കന്നഡ നോവലിസ്റ്റ് എസ് എല്‍ ഭൈരപ്പ ഉദ്ഘാടനം ചെയ്യും. പ്രൊഫ. à´Žà´‚ à´Žà´‚ നാരായണന്‍ മോഡറേറ്ററായിരിക്കും. പകല്‍ രണ്ടിന് എസ് എല്‍ ഭൈരപ്പയുടെ പര്‍വ്വം എന്ന നോവലിന്റെ പ്രകാശനം കെ ജി ശങ്കരപ്പിള്ള നിര്‍വ്വഹിക്കും. ബി à´Žà´‚ സുഹ്റ ഏറ്റുവാങ്ങും. പകല്‍ മൂന്നിന് അക്കാദമി അവാര്‍ഡും, എന്‍ഡോവ്മെന്റ് അവാര്‍ഡുകളും അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ സമര്‍പ്പിക്കും. അക്കാദമി വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ് അധ്യക്ഷതവഹിക്കും. പുരസ്കാരജേതാക്കളെ ആലങ്കോട് ലീലാകൃഷ്ണനും ഡോ.സി രാവുണ്ണിയും പരിചയപ്പെടുത്തും.

Related News