Loading ...

Home Education

സര്‍ക്കാരിന്റെ തലവേദനകള്‍ക്ക് പരിഹാരവുമായി വിദ്യാര്‍ഥികള്‍

സ ര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളില്‍നിന്ന് ആശയങ്ങള്‍ തേടി സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി., കൃഷിവകുപ്പ്, വൈദ്യുതി, ഗതാഗതം, ജലം, ആഭ്യന്തരം, ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് ഇതിനകം 300 പരിഹാരങ്ങളാണ് വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചത്. ഇതില്‍നിന്ന് മികവാര്‍ന്ന പദ്ധതികള്‍ തിരഞ്ഞെടുത്ത് പ്രായോഗികമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാ(അസാപ്)മുമായി ചേര്‍ന്നാണ് പരിപാടി. അതിനായി ഹാക്കത്തോണ്‍ നടത്തുകയാണ് അസാപ്. സര്‍ക്കാരിന്റെ ഓരോവകുപ്പും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ലിസ്റ്റ് ചെയ്യും. ഇതിനകം 75 പ്രശ്‌നങ്ങള്‍ ഇങ്ങനെ കണ്ടെത്തി. ഇവ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. സമാനമനസ്‌കരായ ആറു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇഷ്ടമുള്ള ഒരു വിഷയം തിരഞ്ഞെടുക്കും. ആ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അസാപിനു നല്‍കും. 18000 വിദ്യാര്‍ഥികളുടെ പരിശ്രമഫലമായാണ് 300 പരാമര്‍ശങ്ങള്‍ അസാപിന് ലഭിച്ചത്. ഇതിന്റെ മേഖലാതല പരിശോധന ഈ മാസം 31ന് തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി ഏഴിനാണ് അടുത്തത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന മൂന്നുവീതം ടീമുകള്‍ അസാന ഹാക്കത്തോണില്‍ അണിനിരക്കും. രാജ്യത്തെ പ്രമുഖരായ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ഇതിന്റെ മൂല്യനിര്‍ണയവും. ഇതോടൊപ്പം സ്വകാര്യ കമ്ബനികള്‍ ഇത്തരം മേഖലാതല മത്സരങ്ങളില്‍ പങ്കെടുക്കുകയും മികച്ച പദ്ധതികള്‍ തിരഞ്ഞെടുക്കുകയും ചെയ്യും. മാത്രമല്ല വിദ്യാര്‍ഥികളെ ജോലിക്കായി തിരഞ്ഞെടുക്കുകയും ചെയ്യും. ഇതിനായി നിസാന്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്ബനികള്‍ സമീപിച്ചതായി അസാപ് അധികൃതര്‍ അറിയിച്ചു.

Related News