Loading ...

Home Kerala

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിനിമയങ്ങളുടെ ഭാഗമായി കേരളത്തിന് ലഭിക്കേണ്ട 1500ഓളം കോടിയുടെ ഐജിഎസ്ടി വിഹിതം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൈമാറണം എന്ന് ധനമന്ത്രി തോമസ് ഐസക്. 2017 - 18 സാമ്ബത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട 47000 കോടി രൂപയാണ് കേന്ദ്രം തടഞ്ഞു വച്ചിട്ടുള്ളത്. ഇത് ന്യായമല്ല. അതിനാല്‍ അടിയന്തരമായി തുക വിതരണം ചെയ്യണം എന്ന് ജി എസ് ടി കൗണ്സിലിന്റെ മന്ത്രി തല സമിതിയില്‍ ഉന്നയിക്കും. സ്വര്‍ണ കച്ചവടത്തില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. ഇത് തടയാന്‍ ഇ വേ ബില്‍ ഏര്‍പ്പെടുത്തണം എന്ന ആവശ്യവും ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News