Loading ...

Home Kerala

വടക്കാഞ്ചേരി മുന്‍ എംഎല്‍എ വി ബലറാം അന്തരിച്ചു

തൃശ്ശൂര്‍ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരി മുന്‍ എംഎല്‍എയുമായിരുന്ന വി ബലറാം (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കോണ്‍ഗ്രസില്‍ കെ കരുണാകരന്റെ വിശ്വസ്‌തനായിരുന്നു വി ബലറാം.രണ്ടുതവണ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. രണ്ടാംതവണ എംഎല്‍എയായിരിക്കെ അന്നത്തെ കെപിസിസി പ്രസിഡന്റ് കെ മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാനായി എംഎല്‍എ സ്ഥാനം രാജിവെച്ചു. എന്നാല്‍ മുരളീധരന്‍ ഇവിടെ പരാജയപ്പെട്ടു.കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. ഇതിനിടെ, കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി.രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരിക്കെ ഐ ഗ്രൂപ്പിന്റെ മുഖ്യനേതാവായിരുന്നു വി ബലറാം.

Related News