Loading ...

Home Kerala

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത്‌ വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ്‌ മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്‌. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി എഡിറ്റര്‍, എക്‌സിക്യുട്ടീവ്‌ എഡിറ്റര്‍, ലെഫ്‌റ്റ്‌ ബുക്‌സ്‌ മാനേജിങ്‌ എഡിറ്റര്‍ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അണ്‍ എയ്‌ഡഡ്‌ കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കാലിക്കറ്റ്‌ സര്‍വലകലാശാലയില്‍ നിന്ന്‌ മലയാളത്തില്‍ പിഎച്ച്‌ഡി നേടി. കേരളീയ നവോത്ഥാനവും നമ്ബൂതിരിമാരും എന്ന പുസ്‌തകം രചിച്ചു. വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ്‌ എന്ന പുസ്‌തകം ജലയുദ്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്‌തു. സിപിഐ എം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്‌. അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്‌(സിവില്‍ സര്‍ീവീസ്‌ കോച്ചിങ്‌ വിദ്യാര്‍ഥി), നിരഞ്ജന (പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി). കണ്ണൂര്‍ പാനൂര്‍ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.

Related News