Loading ...

Home youth

റെയില്‍ കോച്ച്‌ ഫാക്ടറിയില്‍ 400 അപ്രന്റിസ് ഒഴിവ്; ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

പഞ്ചാബിലെ കപൂര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ കോച്ച്‌ ഫാക്ടറിയില്‍ 400 അപ്രന്റിസ് ഒഴിവ്. ഫിറ്റര്‍, വെല്‍ഡര്‍ തസ്തികയില്‍ 200 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒഴിവുകളുള്ള ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍, കാര്‍പെന്റര്‍, മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), ഇലക്‌ട്രീഷ്യന്‍, ഇലക്‌ട്രോണിക്ക് മെക്കാനിക്ക്, എ.സി. ആന്‍ഡ് റെഫ്രിജറേഷന്‍ മെക്കാനിക്ക്. യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 08.01.2020ല്‍ 15 വയസ്സിനും 24 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്. അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി www.rcf.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയില്‍ യോഗ്യതയുടെയും പ്രായത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കണം. അപേക്ഷയോടൊപ്പം നല്‍കുന്ന മെയിലിലും മൊബൈല്‍ നമ്ബറിലുമായിരിക്കും ഭാവിവിവരങ്ങള്‍ അറിയിക്കുക. അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. വനിതകള്‍, എസ്.സി.,എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.

Related News