Loading ...

Home National

സ്വര്‍ണത്തിന് 'ഹാള്‍മാര്‍ക്കിങ് ' നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍; നിലവിലുള്ള സ്റ്റോക് വിറ്റഴിക്കാന്‍ ഒരു വര്‍‍ഷത്തെ സാവകാശം

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ മാറ്റ് ഉറപ്പിക്കാന്‍, ഗുണമേന്മ മുദ്രയായ 'ഹാള്‍മാര്‍ക്കിങ്' ഇന്നു മുതല്‍ കേന്ദ്രം നിര്‍ബന്ധമാക്കുന്നു. വിജ്ഞാപനം ഇറക്കുമെങ്കിലും നടപ്പാക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കും. 2020 ജനുവരി 15 മുതല്‍ രാജ്യത്തു ഹാള്‍മാര്‍ക്കുള്ള സ്വര്‍ണാഭരണം മാത്രമായിരിക്കുമെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി. 22 കാരറ്റ്, 20 കാരറ്റ്, 18 കാരറ്റ്, 14 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്കാണു ഹാള്‍മാര്‍ക്കിങ് നിര്‍‍ബന്ധമാക്കുന്നത്. നിലവിലുള്ള സ്റ്റോക് വിറ്റഴിക്കാനാണ് ഒരു വര്‍‍ഷത്തെ സാവകാശം. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതോടെ സ്വര്‍ണാഭരണ വിപണി പൂര്‍ണമായും ബിഐഎസ് നിയമത്തിന്റെ പരിധിയില്‍ വരും. ഗുണമേന്മയില്ലാത്ത സ്വര്‍ണാഭരണം ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. ഹാള്‍മാര്‍ക്കിങ് ലൈസന്‍സുള്ള 2162 ജ്വല്ലറികളാണ് കേരളത്തിലുള്ളത്.

Related News