Loading ...

Home Kerala

കേന്ദ്രസര്‍ക്കാര്‍ തരാനുള്ളത്‌ 1114 കോടി രൂപ , തൊഴിലുറപ്പ്‌ പദ്ധതി നിര്‍ത്തിവയ്‌ക്കാന്‍ ഒരുങ്ങി സംസ്‌ഥാനം

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ ഫണ്ട്‌ മുടക്കിയതോടെ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിര്‍ത്തിവയ്‌ക്കാനുള്ള ആലോചനയുമായി സംസ്‌ഥാന സര്‍ക്കാര്‍. ആറുമാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്കുള്ള വേതനം മുടങ്ങിയിട്ട്‌. കൂലിഇനത്തില്‍ നല്‍കേണ്ട 898 കോടിരൂപക്കു പുറമേ 1114 കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ളത്‌. ഫണ്ട്‌ നല്‍കണമെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും കേന്ദ്രം നല്‍കിയിട്ടില്ല.
                മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിയില്‍ കേരളത്തില്‍നിന്ന്‌ 12.98 ലക്ഷത്തിലധികം പേരുണ്ട്‌. 2019 ജൂലൈ 18നാണ്‌ അവസാനമായി തൊഴിലുറപ്പു പദ്ധതിക്കു വേണ്ടി കേന്ദ്രം ഫണ്ട്‌ നല്‍കിയത്‌. ജോലി ചെയ്‌താല്‍ 15 ദിവസത്തിനകം വേതനം നല്‍കണമെന്നാണ്‌ ചട്ടം. പ്രതിസന്ധി രൂക്ഷമായതോടെ 2019 ഡിസംബര്‍ 18നു തദ്ദേശമന്ത്രി à´Ž.സി. മൊയ്‌തീന്‍ കേന്ദ്രമന്ത്രി നരേന്ദ്രസിങ്‌ തോമര്‍ക്ക്‌ കത്തയച്ചു. à´ˆ പദ്ധതിയിലുള്ള പത്തുലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണെന്നും അടിയന്തരമായി കേന്ദ്രവിഹിതം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. എന്നിട്ടു ഫണ്ട്‌ നല്‍കാന്‍ കേന്ദ്രം തയാറാകാത്ത സാഹചര്യത്തില്‍ പദ്ധതി താല്‍ക്കാലികമായി അവസാനിപ്പിച്ചാലോയെന്ന ആലോചനയിലാണു സംസ്‌ഥാന സര്‍ക്കാര്‍.
സംസ്‌ഥാന തൊഴിലുറപ്പ്‌ മിഷന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിലേക്ക്‌ സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്‌, സോഷ്യല്‍ ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌, ഫിനാന്‍സ്‌ റിപ്പോര്‍ട്ട്‌ തുടങ്ങിയവയൊന്നും സമയബന്ധിതമായി സമര്‍പ്പിക്കാത്തതിനാല്‍ കേന്ദ്രഫണ്ട്‌ വൈകുകയാണെന്നും ആരോപണമുണ്ട്‌.
ദാരിദ്ര്യ ലഘൂകരണത്തിനും സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പ്‌ വരുത്താനും ആരംഭിച്ച തൊഴിലുറപ്പ്‌ പദ്ധതിയുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായതോടെ സംസ്‌ഥാനത്തെ ലക്ഷക്കണക്കിന്‌ ആളുകളാണ്‌ പ്രതിസന്ധിയിലായത്‌. തൊഴില്‍ദിനത്തിന്‌ 271 രൂപയാണ്‌ കൂലി. 284 രൂപ തൊഴില്‍ദിനത്തിനു കൂലി നല്‍കുന്ന ഹരിയാന കഴിഞ്ഞാല്‍ കേരളമാണ്‌ ഏറ്റവും കൂടുതല്‍ നല്‍കുന്നത്‌. 

Related News