Loading ...

Home Business

അമേരിക്ക-ഇറാന്‍ യുദ്ധഭീതി അകലുന്ന ആശ്വാസത്തില്‍ ലോകം; ആഗോളവിപണിയില്‍ ഇന്ധനവില കുറയുന്നു

കൊച്ചി: അമേരിക്ക-ഇറാന്‍ യുദ്ധഭീതിയില്‍ രാജ്യാന്തര വിപണിയില്‍ ഉയര്‍ന്ന എണ്ണവില വീണ്ടും പൂര്‍വസ്ഥിതിയിലായതോടെ രാജ്യത്തും പെട്രോള്‍, ഡീസല്‍ വില നേരിയ തോതില്‍ കുറയുന്നു. തുടര്‍ച്ചയായി ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ 2 ദിവസമായി കുറയുന്നുണ്ട്. ഇന്നലെ പെട്രോളിന് 10 പൈസയും ഡീസലിന് 5 പൈസയും പൈസയും കുറഞ്ഞു. 2 ദിവസം കൊണ്ട് പെട്രോളിന് പൈസയും 21 ഡീസലിന് 11 പൈസയുമാണു കുറഞ്ഞത്. അതേസമയം ജനുവരി ഒന്നു മുതല്‍ 83 പൈസ പെട്രോളിനും ഒരു രൂപ 22 പൈസ ഡീസലിനും ഉയര്‍ന്നിരുന്നു.കഴിഞ്ഞയാഴ്ച 70 ഡോളര്‍ കടന്ന ബ്രെന്റ് ക്രൂഡ് (ബാരലിന്) വില യുദ്ധഭീതി ഒഴിഞ്ഞതോടെ വീണ്ടും 65 ഡോളറില്‍ താഴെയെത്തി. 64.65 ഡോളറാണ് ഇന്നലത്തെ വില. സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നതോടെ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അസംസ്കൃത എണ്ണവില 64 ഡോളറിന്റെ പരിസരത്ത് എത്തിയിരുന്നു. എണ്ണവിലയ്ക്കൊപ്പം രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലും കുറയുന്നുണ്ട്. ട്രോയ് ഔണ്‍സിന് 1600 ഡോളറിലെത്തിയ സ്വര്‍ണം വീണ്ടും 1550 ഡോളറിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ 30400 നിന്ന് സ്വര്‍ണവില 29720 രൂപയിലെത്തി.

Related News