Loading ...

Home Kerala

മകരവിളക്ക് ഉത്സവം: അവസാന വട്ട ഒരുക്കത്തില്‍ ശബരിമല

സന്നിധാനം: മകരവിളക്ക് ഉത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ശബരിമല. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകള്‍ പൂര്‍ത്തിയായി. നാളെ വെളുപ്പിന് രണ്ട് മണിക്കാണ് മകരസംക്രമ പൂജ. മകരവിളക്ക് കാണാന്‍ കഴിയുന്ന സ്ഥലങ്ങള്‍ തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് ശബരിമല നട അടക്കില്ല. നാളെ വെളുപ്പിന് 2.09 നാണ് സംക്രമപൂ‍ജ. തുടര്‍ന്ന് കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ട് വന്ന നെയ്യ് ഉപയോഗിച്ച്‌ സംക്രഭിഷേകം. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് മുപ്പതിന് നട അടക്കും. കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്ബയില്‍ ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല. അതേസമയം, മകരവിളക്ക് കാണാന്‍ തീര്‍ത്ഥാടകര്‍ തങ്ങുന്ന സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.

Related News