Loading ...

Home Education

പൊങ്കല്‍: കേരളത്തിലെ 6 ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച്‌ നാളെ കേരളത്തിലെ 6 ജില്ലകള്‍ക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാര്‍കഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാല്‍ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്.


Related News