Loading ...

Home Business

വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് ആകെ പിന്‍വലിച്ചത് 2,416 കോടി രൂപ

ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ നിക്ഷേപത്തില്‍ വന്‍ തോതില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഇറാന്‍-യുഎസ് സംഘര്‍ഷം ശക്തിപ്രാപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ വിദേശ നിക്ഷേപത്തില്‍ കുറവുണ്ടായത്. ജനുവരി ഒന്നുമുതല്‍ എട്ട് വരെ ഇന്ത്യന്‍ വിപണികളില്‍ നിന്ന് നിക്ഷേപകര്‍ ഏകദേശം പിന്‍വലിച്ചത് 2,416 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. കണക്കുകളില്‍ പ്രകാരം എഫ്പിഐ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ ഇകിറ്റികളില്‍ 777 കോടി രൂപയോളവും, ഡെറ്റ് മേഖലയില്‍ നിന്ന് 3,193 കോടി രൂപയോളവുമാണ് പിന്‍വലിച്ചത്. യുഎസ്-ഇറാന്‍ സംഘര്‍ഷാവസ്ഥയും, രാജ്യത്താകെ രൂപപ്പെട്ട മാന്ദ്യവുമാണ് വിപണിയില്‍ നിന്ന് വന്‍ തോതില്‍ നിക്ഷേപകരെ പിന്‍വലിക്കാന്‍ ഇടയാക്കിയത്. ഇറാന്‍-യുഎസ് സംഘര്‍ഷം ശക്തമാകുന്നതിനടയിലാണ് രാജ്യത്തെ ഓഹരി വിപണികളടക്കം നിലംപൊത്തിയത്. വരം കാലങ്ങളില്‍ സംഘര്‍ഷം ശക്തിപ്പെട്ടാല്‍ ഓഹരി വിപണിയിലടക്കം പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related News