Loading ...

Home National

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐഎസ് സാന്നിദ്ധ്യം ശക്തമാകുന്നു; മുന്നറിയിപ്പുമായി ഡല്‍ഹി പൊലീസ്

ഡല്‍ഹി: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പൊലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ട യോഗം നടന്നിട്ടുണ്ട്. ഐഎസുമായി ബന്ധമുള്ള പ്രധാന കണ്ണിയെ കുറിച്ച്‌ അന്വേഷിക്കാനായി തമിഴ്‌നാട്, കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് ഡല്‍ഹി പൊലീസ് അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാളെ ഗുജറാത്തിയില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഐഎസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News