Loading ...

Home Kerala

തീരദേശ സംരക്ഷണ നിയമം ലംഘിച്ച ഇരുപതിനായിരത്തോളം കെട്ടിടങ്ങളുടെ ഭാവി തുലാസില്‍

തിരുവനന്തപുരം : മരടിലെ ഫ്ലാറ്റുകള്‍ പോലെ ഇനി എത്ര കെട്ടിടങ്ങള്‍ സംസ്ഥാനത്ത് പൊളിക്കേണ്ടി വരുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തു തീരദേശ സംരക്ഷണ നിയമം ലംഘിച്ച ഇരുപതിനായിരത്തോളം കെട്ടിടങ്ങളുടെ ഭാവി സംബന്ധിച്ച്‌ ആശങ്കയുയരുന്നു. നിയമലംഘനം കണ്ടെത്തി അറിയിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ പരിശോധന അന്തിമ ഘട്ടത്തിലെത്തി. റിപ്പോര്‍ട്ട് ഉടന്‍ കോടതിക്കു സമര്‍പ്പിക്കും. തുടര്‍നടപടികള്‍ കോടതി തീരുമാനപ്രകാരമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ തീരദേശത്തെ 10 ജില്ലകളില്‍ 26,330 കെട്ടിടങ്ങളാണു കണ്ടെത്തിയത്. പട്ടികയില്‍ ഭൂരിഭാഗവും പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളാണ്. ഇതില്‍ കെട്ടിടനിര്‍മാണച്ചട്ട ലംഘനം അടക്കമുള്ളവ ഉള്‍പ്പെട്ടതിനാല്‍ വിശദപരിശോധന നടത്തി അന്തിമപട്ടിക തയാറാക്കാനാണു സര്‍ക്കാര്‍ തീരുമാനം. ഇതോടെ, കെട്ടിടങ്ങളുടെ എണ്ണം 20,000ല്‍ താഴെയാകുമെന്നാണു കണക്കുകൂട്ടല്‍. മരട് ഫ്ലാറ്റ് കേസിനിടെയാണു സംസ്ഥാനത്തെ മുഴുവന്‍ തീരദേശചട്ട ലംഘനങ്ങളുടെ കണക്കെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിച്ച കോസ്റ്റല്‍ ‍ഡിസ്ട്രിക്‌ട് കമ്മിറ്റി (സിഡിസി) കളാണ് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കിയത്. പട്ടികയെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കാന്‍ ജില്ലാതലത്തില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ നടത്തിയിരുന്നു. പരാതികളില്‍ പുനഃപരിശോധന നടത്തിയശേഷം അന്തിമപട്ടിക തയാറാക്കും.

Related News