Loading ...

Home Kerala

മാരക രോഗങ്ങള്‍ ; പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരേ ബോധവത്കരണ റാലിയുമായി കുട്ടികള്‍

കൊടുമണ്‍: നാമെല്ലാവരും കാണുന്ന, അല്ലെങ്കില്‍ ചെയ്യുന്ന ഒരു മോശം പ്രവൃത്തിയാണ് പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് . പൊതുസ്ഥലങ്ങളില്‍ പരസ്യമായി തുപ്പുന്നതിനെതിരേ മാതൃഭൂമി സീഡ് ക്ലബ്ബിലെ കുട്ടികള്‍ ബോധവത്കരണ റാലി നടത്തി. കൊടുമണ്‍ എസ്.സി.വി.ഗവ.എല്‍.പി.സ്കൂളിലെ സീഡ് അംഗങ്ങളാണ് പൊതുയിടങ്ങളില്‍ തുപ്പുന്നതിനെതിരെ ബോധവത്കരണ റാലി നടത്തിയത്. ഇത് സംബന്ധിച്ച്‌ പഞ്ചായത്തോഫീസ് , വ്യാപാര സ്ഥാപനങ്ങള്‍ , കൊടുമണ്‍ ജങ്‌ഷന്‍,ഓട്ടോ-ടാക്സിസ്റ്റാന്‍ഡ്‌, എന്നിവിടങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. റാലിയില്‍ തുപ്പലില്‍ക്കൂടി പകരുന്ന മാരകരോഗങ്ങളെപ്പറ്റി കുട്ടികള്‍ ബോധവത്കരണം നടത്തി. ബോധവത്കരണ റാലി കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐ. ബൈജു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി ഉദ്യോഗസ്ഥരായ ശ്രീകാന്ത്, നൗഷാദ്, പ്രഥമാധ്യാപിക സുജ കെ.പണിക്കര്‍, തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Related News