Loading ...

Home Business

അടുത്ത കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനം ജനുവരി 31 ന് പാലര്‍ലമെന്റില്‍ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ രണ്ട് ഘട്ടങ്ങളായാണ് ബജറ്റ് സമ്മേളനം. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ പ്രമുഖ സാമ്ബത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. നീതി ആയോഗിലാണ് പ്രധാനമന്ത്രി രാജ്യത്തെ പ്രമുഖ 40 സാമ്ബത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തുക. എല്ലാ വര്‍ഷവും ബജറ്റ് അവതരണത്തിന് മുന്നോടിയായി നീതി ആയോഗ് യോഗങ്ങള്‍ ചേരാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജ്യത്തെ പ്രമുഖ സാമ്ബത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു കേന്ദ്ര ബജറ്റിലേക്കാവശ്യമായ നിര്‍ദ്ദേശങ്ങളും ആശയങ്ങളും പങ്കുവെക്കണമെന്ന് മോദി കഴിഞ്ഞ ദിവസം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 130 കോടി ഇന്ത്യക്കാരുടെ വികസന സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതാണ് കേന്ദ്ര ബജറ്റ്. ഇത് ഇന്ത്യയുടെ വികസനത്തിലേക്കുള്ള പാത വ്യക്തമാക്കുന്നു. മൈ ഗവണ്‍മെന്റ് ഫോറത്തിലൂടെ ഈ വര്‍ഷത്തെ ബജറ്റിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ ജനങ്ങളെ ക്ഷണിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related News