Loading ...

Home Business

സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില; ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 30,000 കടന്നു

കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് ഇതാദ്യമായി മുപ്പതിനായിരം രൂപ കടന്നു. തിങ്കളാഴ്ച 520 രൂപ വര്‍ധിച്ച്‌ പവന് 30,200 രൂപയിലെത്തി. 3775 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം 3710 രൂപയായിരുന്നുവിത്. ശനിയാഴ്ച സ്വര്‍ണവില പവന് 120 രൂപ ഉയര്‍ന്ന് 29680 രൂപയിലെത്തിയിരുന്നു. ഡിസംബറില്‍ 29080 ആയിരുന്നു സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില. 28,000 ആണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 2200 രൂപയാണ് സ്വര്‍ണത്തിന് ഉയര്‍ന്നത്‌.

Related News