Loading ...

Home Kerala

കുന്നുകൂടുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം! മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നു; പദ്ധതി പൂര്‍ത്തിയാകാന്‍ രണ്ടരവര്‍ഷം

കോഴിക്കോട്:  കുന്നുകൂടുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരമാവുന്നു. മാലിന്യം സംസ്‌കരിച്ച്‌ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംയോജിത മാലിന്യ സംസ്‌കരണപദ്ധതി രണ്ടരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഞെളിയന്‍പറമ്ബിലെ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം തിങ്കളാഴ്ച മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കോര്‍പ്പറേഷന്റെ കീഴിലുള്ള 12.67 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്.450 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നതിലൂടെ ഇവിടെനിന്ന് ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. ഇത് നല്ലളം സബ് സ്റ്റേഷനിലെത്തിച്ച്‌ കെ എസ് à´‡ ബി ക്ക് വില്‍ക്കും. പ്ലാന്റ് നടത്തിപ്പിനായി മലബാര്‍ വേസ്റ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്ബനി രൂപീകരിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് (കെ.എസ്.ഐ.à´¡à´¿.സി.) നോഡല്‍ ഏജന്‍സി. ബെംഗളൂരു ആസ്ഥാനമായുള്ള സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡാണ് കരാര്‍ എടുത്തിട്ടുള്ളത്.കോര്‍പ്പറേഷന്‍, ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര, ഒളവണ്ണ, കടലുണ്ടി, കുന്ദമംഗലം എന്നിവിടങ്ങളില്‍നിന്നുള്ള ജൈവമാലിന്യമാണ് ഇവിടേക്ക് എത്തിക്കുക.ജൈവമാലിന്യസംസ്‌കരണത്തിനുള്ള ബയോ മീതനൈസേഷന്‍ പ്ലാന്റും ഖരമാലിന്യത്തിനുള്ള ജ്വലനാധിഷ്ഠിത പ്ലാന്റും പദ്ധതിയിലുണ്ട്. ഇതിലൂടെ ഉണ്ടാകുന്ന സംസ്‌കരിക്കപ്പെടാത്ത മാലിന്യം ശാസ്ത്രീയമായി മറവുചെയ്യും.ഈര്‍പ്പം കൂടുതലുള്ള മാലിന്യത്തെ പ്രത്യേകരീതിയില്‍ ഈര്‍പ്പരഹിതമാക്കും. അതിനുശേഷം ജ്വലനാധിഷ്ഠിതപ്ലാന്റിലേക്ക് കടത്തിവിടും. ജൈവമാലിന്യം ബയോമെത്തനൈസേഷന്‍ പ്ലാന്റിലൂടെ കടത്തിവിട്ട് മീഥൈന്‍വാതകം ഉണ്ടാക്കും. ഇത് ജ്വലനാധിഷ്ഠിതപ്ലാന്റിലേക്ക് ഖരമാലിന്യത്തിനൊപ്പം ചേര്‍ത്ത് കത്തിക്കും. അങ്ങനെ നീരാവി ഉണ്ടാക്കുകയും ടര്‍ബൈന്‍ പ്രവര്‍ത്തിച്ച്‌ വൈദ്യുതി ഉണ്ടാക്കും.
                  നിലവിലുള്ള മാലിന്യം നീക്കിയശേഷമാണ് പ്ലാന്റ് നിര്‍മാണം തുടങ്ങുക. അത് നീക്കാന്‍ ആറ് മാസമെടുക്കും. അത് കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകും. അന്തരീക്ഷമലിനീകരണം തടയുന്നതിനും വായുവിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും സംവിധാനങ്ങളുണ്ട്. മലിനജലസംസ്‌കരണ സൗകര്യവും ഉണ്ടാകും.

Related News