Loading ...

Home Business

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള വായ്പാ നിയന്ത്രണം കര്‍ശനം; തീരുമാനവുമായി റിസര്‍വ് ബാങ്ക്

മുംബൈ: അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള വായ്പാ നിയന്ത്രണം കര്‍ശനമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. വിഷയത്തില്‍ കേരളത്തിന്റെ എതിപ്പ് തള്ളിയാണ് പുതിയ നടപടി. തീരുമാനം മഹാരാഷ്ട്രയിലെ പിഎംസി സഹകരണ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്നാണ്. പിഎംസി ബാങ്ക് വായ്പയുടെ 75 ശതമാനവും എച്ച്‌ഡിഐഎല്ലിനാണ് നല്‍കിയത്. തിരിച്ചടവ് മുടങ്ങി വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയായെങ്കിലും ഇക്കാര്യം പുറംലോകം അറിഞ്ഞിരുന്നില്ല. 6226.01 കോടി എച്ച്‌ഡിഐഎല്ലിന് നല്‍കിയിരുന്നെങ്കിലും റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ച രേഖകളില്‍ 439 കോടി മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. 2008 മുതല്‍ ബാങ്ക് ഇരുപതിനായിരത്തില്‍പരം വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് ഓഡിറ്റര്‍മാരുടെയും ആര്‍ബിഐയുടെയും മുന്നില്‍ വീഴ്ച മറച്ചത്. വായ്പയായി നല്‍കിയ തുക കിട്ടാതെ വന്നതോടെ പിഎംസി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഈ സാഹചര്യത്തിലാണ് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് മേലുള്ള വായ്പാ നിയന്ത്രണം കര്‍ശനമാക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനം. ബാങ്കുകളുടെ മൂലധനത്തിന്റെ 15 ശതമാനം സ്ഥാപനത്തിനും 40 ശതമാനം ഒരു സംഘം ആളുകള്‍ക്കും നല്‍കാമെന്ന നിലവിലെ നിബന്ധന പൂര്‍ണമായും മാറും. 10 ശതമാനവും 25 ശതമാനവും ആയിട്ടാണ് പരിഷ്‌ക്കരണം. സഹകരണ ബാങ്കുകള്‍ പുതുതായി അനുവദിക്കാന്‍ പോകുന്ന എല്ലാ വായ്പകള്‍ക്കും ബാധകമായിരിക്കും റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധന. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വലിയ പ്രായോഗിക ബുദ്ധിമുട്ടുകളാകും പുതിയ തീരുമാനം ഉണ്ടാക്കുക.

Related News