Loading ...

Home Business

അറിയാം, പുതുവര്‍ഷത്തിലെ മാറ്റങ്ങള്‍

എ​ന്‍.​ഇ.​എ​ഫ്.​ടി (നാ​ഷ​ന​ല്‍ ഇ​ല​ക്​​േ​ട്രാ​ണി​ക്​ ഫ​ണ്ട്​ ട്രാ​ന്‍​സ്​​ഫ​ര്‍)​വ​ഴി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ പ​ണം ഇ​ട​പാ​ടി​ന്​ ബാ​ങ്കു​ക​ള്‍ ഇ​നി ചാ​ര്‍​ജ്​ ഇൗ​ടാ​ക്കി​ല്ല. എ​ന്‍.​ഇ.​എ​ഫ്.​ടി, ആ​ര്‍.​ടി.​ജി.​എ​സ്, ഐ.​എം.​പി.​എ​സ്​ എ​ന്നി​വ​യു​ടെ ചാ​ര്‍​ജ്​ എ​സ്.​ബി.​ഐ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ●ഒ​രു ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ മ​റ്റൊ​രു ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്കോ മ​റ്റേ​തെ​ങ്കി​ലും അ​ക്കൗ​ണ്ടി​ലേ​ക്കോ​ ഇ​ന്‍​റ​ര്‍​നെ​റ്റ്​ വ​ഴി പ​ണ​മ​യ​ക്കു​ന്ന സം​വി​ധാ​നം. ഏ​താ​നും നി​മി​ഷ​ത്തി​ന​കം പ​ണം കൈ​മാ​റ്റം ന​ട​ക്കും. അ​യ​ക്കു​ന്ന തു​ക​ക്ക്​ ബാ​ങ്കു​ക​ള്‍ പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ബാ​ങ്കി​ല്‍ നേ​രി​​ട്ടെ​ത്തി​യും എ​ന്‍.​ഇ.​എ​ഫ്.​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. റു​പേ, യു.​പി.​ഐഇ​ട​പാ​ടി​ന്​ എം.​ഡി.​ആ​ര്‍ ഇ​ല്ല , ഭീം ​യു.​പി.​ഐ, യു.​പി.​ഐ ക്യൂ.​ആ​ര്‍ കോ​ഡ്, ആ​ധാ​ര്‍ പേ, ​റു​പേ ​ഡെ​ബി​റ്റ്​ കാ​ര്‍​ഡ്, എ​ന്‍.​ഇ.​എ​ഫ്.​ടി, ആ​ര്‍.​ടി.​ജി.​എ​സ്​ എ​ന്നി​വ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ള്‍​ക്ക്​ മ​ര്‍​ച്ച​ന്‍​റ്​ ഡി​സ്​​കൗ​ണ്ട്​ റേ​റ്റ്​ (എം.​ഡി.​ആ​ര്‍)​ഒ​ഴി​വാ​ക്കി. 50 കോ​ടി​യോ അ​തി​നു​ മു​ക​ളി​ലോ വി​റ്റു​വ​ര​വു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എം.​ഡി.​ആ​ര്‍ ഇൗ​ടാ​ക്കാ​തെ റു​പേ ഡെ​ബി​റ്റ്​ കാ​ര്‍​ഡ്, യു.​പി.​ഐ ക്യു.​ആ​ര്‍ കോ​ഡ്​ ഇ​ട​പാ​ട്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ●ഉ​പ​ഭോ​ക്താ​വി​ല്‍​നി​ന്ന്​ ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്​ വ​ഴി വ്യാ​പാ​രി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന പ​ണ​ത്തി​ന്​ അ​വ​ര്‍ ബാ​ങ്കു​ക​ള്‍​ക്ക്​ ന​ല്‍​കേ​ണ്ടി​വ​രു​ന്ന ചാ​ര്‍​ജ്(​ശ​ത​മാ​ന​ത്തി​ല്‍). കൂ​ടു​ത​ല്‍ എം.​ഡി.​ആ​ര്‍ വ്യാ​പാ​രി​ക​ളു​ടെ വ​രു​മാ​ന​ത്തെ ബാ​ധി​ക്കും. പാ​ന്‍-​ആ​ധാ​ര്‍ബ​ന്ധി​പ്പി​ക്ക​ല്‍ നീ​ട്ടി
പാ​ന്‍ കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി അ​ടു​ത്ത മാ​ര്‍​ച്ച്‌​ വ​രെ നീ​ട്ടി. നേ​ര​ത്തെ ഇ​ന്നാ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. ഇ​ത്​ എ​ട്ടാം ത​വ​ണ​യാ​ണ്​ കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍​ഡ്​ തീ​യ​തി നീ​ട്ടു​ന്ന​ത്.​​ പ​ര​സ്​​പ​രം ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ന്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്നാ​ണ്​ആ​ദാ​യ നി​കു​തി വ​കു​പ്പ്​ നേരത്തെ നല്‍കിയിരുന്ന മു​ന്ന​റി​യി​പ്പ്. പാ​ന്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്ക്​ ആ​ധാ​ര്‍ ന​ല്‍​കാം. പാ​ന്‍-​ആ​ധാ​ര്‍ ബ​ന്ധി​പ്പി​ച്ച​വ​ര്‍​ക്ക്​ പാ​ന്‍ ന​മ്ബ​ര്‍ ന​ല്‍​കേ​ണ്ടി​ട​ത്ത്​ ആ​ധാ​ര്‍ ന​ല്‍​കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. പാ​ന്‍ കാ​ര്‍​ഡ്​ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യാ​ല്‍ ര​ണ്ടാ​മ​ത്​ ന​ല്‍​കു​മോ​യെ​ന്ന​തി​ലും വ്യ​ക്ത​ത​യാ​യി​ട്ടി​ല്ല.
എം​പ്ലോ​യീ​സ്​ പ്രോ​വി​ഡ​ന്‍​റ്​ ഫ​ണ്ടി​നു കീ​ഴി​ലെ പെ​ന്‍​ഷ​ന്‍ ക​മ്യൂ​​ട്ടേ​ഷ​ന്‍ പു​നഃ​സ്ഥാ​പി​ച്ചു. നാളെമു​ത​ല്‍ ന​ട​പ്പാ​കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. 6,30,000 പേ​ര്‍​ക്ക്​ ഗു​ണം ല​ഭി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി.
●പ്ര​തി​മാ​സ പെ​ന്‍​ഷ​ന്‍ തു​ക​യു​ടെ മൂ​ന്നി​ലൊ​ന്ന്​ അ​ടു​ത്ത 15 വ​ര്‍​ഷ​ത്തേ​ക്ക്​ കു​റ​ക്കു​ക​യും കു​റ​ക്കു​ന്ന തു​ക ഒ​രു​മി​ച്ച്‌​ വി​ര​മി​ക്കു​ന്ന​സമയത്ത്​ ലഭ്യമാക്കുകയും ചെ​യ്യു​ന്ന​താ​ണ്​ നി​ല​വി​ലെ ക​മ്യൂ​​ട്ടേ​ഷ​ന്‍. 15 വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ പ്ര​തി​മാ​സം പൂ​ര്‍​ണ പെ​ന്‍​ഷ​ന്‍ ത​ന്നെ ല​ഭി​ക്കും.
എ.​ടി.​എ​മ്മി​ല്‍ ​നി​ന്ന്​ പ​ണംപി​ന്‍​വ​ലി​ക്കാ​ന്‍ ഒ.​ടി.​പി എ​സ്.​ബി.​ഐ എ.​ടി.​എ​മ്മു​ക​ളി​ല്‍​നി​ന്ന്​ പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന്​ ഒ​റ്റ​ത്ത​വ​ണ പാ​സ്​​വേ​ഡ് (ഒ.​ടി.​പി) സം​വി​ധാ​നം. രാ​ത്രി എ​ട്ട്​ മു​ത​ല്‍ രാ​വി​ലെ എ​ട്ട്​ വ​രെ 10000 രൂ​പ​ക്കു മു​ക​ളി​ല്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നാ​ണ്​ ഒ.​ടി.​പി ആ​വ​ശ്യ​മാ​യി വ​രു​ക. അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച ഫോ​ണ്‍ ന​മ്ബ​റി​ലേ​ക്ക്​ വ​രു​ന്ന ഒ.​ടി.​പി ന​മ്ബ​ര്‍ എ.​ടി.​എ​മ്മു​ക​ളി​ല്‍ ന​ല്‍​കു​ക​യാ​ണ്​ വേ​ണ്ട​ത്. മാ​ഗ്​​ന​റ്റി​ക്​ കാ​ര്‍​ഡു​ക​ള്‍ഇ​ന്നു​വ​രെ എ​സ്.​ബി.​ഐ​യു​ടെ മാ​ഗ്​​ന​റ്റി​ക്​ ചി​പ്പ്​ ഘ​ടി​പ്പി​ച്ച എ.​ടി.​എം കാ​ര്‍​ഡു​ക​ളുടെ കാലാവധി ഇന്ന്​ തീരും. കാ​ര്‍​ഡി​​​െന്‍റ കാ​ലാ​വ​ധി പ​രി​ഗ​ണി​ക്കാ​തെ​ത​ന്നെ ഇ.​എം.​വി ചി​പ്പ്​ കാ​ര്‍​ഡി​ന്​ ഇന്നുകൂടി അ​പേ​ക്ഷി​ക്കാം.

Related News