Loading ...

Home Kerala

'നോ' പ്ലാസ്റ്റിക്കിനായി നഗരസഭ

2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരം നഗരസഭയുടെ ബോധവത്കരണ കാമ്ബയിന്‍. ചാല, പാളയം, പേരൂര്‍ക്കട എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലെ വ്യാപാരികളെയും പൊതുജനങ്ങളെയും പ്ലാസ്റ്റിക്ക് നിരോധനവുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കാമ്ബയിനു തുടക്കമിട്ടത്. കാമ്ബയിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ക്കു പകരം തുണിസഞ്ചികള്‍ നല്‍കി.പ്ലാസ്റ്റിക്ക് നിരോധനത്തിനൊപ്പം ബദലുകള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനും നഗരസഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ നഗരസഭയുടെ തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. à´•àµ‹à´Ÿàµà´Ÿà´£àµâ€ സാനിട്ടറി പാഡുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റ് à´ˆ സാമ്ബത്തിക വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കും. സ്ഥാപനങ്ങളും വ്യക്തികളും നഗരസഭാ ശുചിത്വപരിപാലന സമിതിയില്‍ നിന്ന് തുണി സഞ്ചികള്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ നിരോധനം ഏര്‍പ്പെടുത്തി കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. നിരോധനം ലംഘിക്കുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുന്നതിനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.

Related News