Loading ...

Home National

ഡല്‍ഹിയില്‍ മൂന്നിടത്ത്‌ നിരോധനാജ്ഞ; യു പിയില്‍ പത്തിടത്ത്‌ ഇന്റര്‍നെറ്റ്‌ വിലക്ക്‌

ന്യൂഡല്‍ഹി:പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്‌തമായോടെ ഡല്‍ഹിയില്‍ മൂന്നിടത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപൂരിലും ജഫ്രാബാദിലും ചാണക്യപുരിയിലെ യു പി ഭവനിലുമാണ്‌ നിരോധനാജ്ഞയുള്ളത്‌. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ്‌ മൂന്നിടത്ത്‌ നിരോധനാജ്ഞ പ്രഖ്യപിച്ചത്‌. ഉത്തര്‍പ്രദേശിന്റെ തലസ്‌ഥാനമായ ലക്നൗ മറ്റ്‌ നഗരങ്ങളായ ഗാസിയാബാദ്, മീററ്റ്, കാണ്‍പൂര്‍,മധുര, അലിഗഢ്, ആഗ്ര, മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്‍റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും. വെള്ളിയാഴ്ച്ച നമസ്ക്കാരം കണക്കിലെടുത്ത് ഡല്‍ഹി ജമാ മസ്ജിദിനു ചുറ്റും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി ചാണക്യ പുരിയിലെ യുപി ഭവന്‍ ഇന്ന് വൈകിട്ട്‌ മൂന്നിന്‌ ഉപരോധിക്കും. സമരത്തിന് പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നേരത്തെ പൊലീസ് വിലക്ക് ലംഘിച്ച്‌ വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു.

Related News