Loading ...

Home youth

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ യുവജനവര്‍ഷ സമാപനം ശനിയാഴ്ച ലിവര്‍പൂളില്‍

പ്രസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ച വത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വന്നിരുന്ന യുവജന വര്‍ഷാചരണത്തിന്റെ സമാപനം നാളെ ലിവര്‍പൂളില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ്‌എംവൈഎം ഡയറക്ടര്‍ റവ. ഡോ വര്‍ഗീസ് പുത്തന്‍പുരക്കല്‍ അറിയിച്ചു .ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ഒന്‍പതരയ്ക്ക് രജിസ്‌ട്രേഷനോടുകൂടിയാണ് ആരംഭിക്കുന്നത് .തുടര്‍ന്നുനടക്കുന്ന ഉത്ഘാടന സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രഫ. ജെയ്‌സി ജോസഫ് (യുഎസ്‌എ) നയിക്കുന്ന ക്ലാസ് നടക്കും .അമേരിക്കയിലെ ആദ്യ തദ്ദേശീയസീറോ മലബാര്‍ വൈദികന്‍ റെവ.ഫാ, കെവിന്‍ മുണ്ടക്കല്‍ സമ്മേളനത്തില്‍ മുഖ്യാഥിതി യായി പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ കൂട്ടമായി എത്തുവാനുള്ള തയ്യാറെടുപ്പുകളില്‍ ആണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്ത യുവജന വര്‍ഷം രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു .സീറോ മലബാര്‍ സഭയുടെ യുവജന സംഘടനനായ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും , ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും ,വ്യക്തിത്വ വികാസത്തിനുതകുന്ന കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിരുന്നു , രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കള്‍ യുവജന വര്‍ഷ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും . യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം ചെയ്തിരിക്കുന്നത്.

Related News