Loading ...

Home Education

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ വിവിധ പ്രോഗ്രാമുകള്‍ ; അപേക്ഷ സമര്‍പ്പിക്കാം

ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ 2020-ലെ വിവിധ പ്രോഗ്രാമുകളിലേക്കായി അപേക്ഷ ക്ഷണിക്കുന്നു . ആക്‌സസറി ഡിസൈന്‍, ഫാഷന്‍ കമ്യൂണിക്കേഷന്‍, ഫാഷന്‍ ഡിസൈന്‍, നിറ്റ് വെയര്‍ ഡിസൈന്‍, ലെതര്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി എന്നീ ബിരുദ കോഴ്‌സുകളിലേക്കും ഡിസൈന്‍, ഫാഷന്‍ മാനേജ്‌മെന്റ്, ഫാഷന്‍ ടെക്‌നോളജി എന്നീ മാസ്റ്റര്‍ ബിരുദ കോഴ്‌സുകളിലേക്കുമാണ് പ്രവേശനം നടത്തുന്നത് . യോഗ്യത: ഹയര്‍ സെക്കന്‍ഡറി ജയം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്‌. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, കോയമ്ബത്തൂര്‍, കൊല്‍ക്കത്ത, ഡല്‍ഹി തുടങ്ങി 32 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ എന്നിവയാണ് കേന്ദ്രങ്ങള്‍. www.nift.ac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 2000 രൂപയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ 1000 രൂപയും അപേക്ഷാ ഫീസിനത്തില്‍ അടയ്ക്കണം. ഡിമാന്‍ഡ് ഡ്രാഫ്റ്റായോ ഓണ്‍ലൈനായോ ഫീസടയ്ക്കാവുന്നതാണ് . NIFT HO എന്ന പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് The Project Manager- CMS, All India Management Association (AIMA), 15 Link Road, Lajpat Nagar- Part 3, New Delhi-110024 എന്ന വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31 . കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related News