Loading ...

Home Education

പ്ലസ്ടുക്കാര്‍ക്ക് വ്യോമസേനയില്‍ അവസരം; ജനുവരി 2 മുതല്‍ 20 വരെ അപേക്ഷിക്കാം

എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് (എജുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (ഐ.എ.എഫ്. സെക്യൂരിറ്റി, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി രണ്ടിന് ആരംഭിക്കും.അവിവാഹിതരായ യുവാക്കള്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റര്‍ വാറന്റ് ഓഫീസര്‍ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളില്‍ യോഗ്യത നേടിയാല്‍ കമ്മീഷണ്‍ഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്.എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷന്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ്ക്കു ശേഷമായിരിക്കും നിയമനം.അപേക്ഷാഫീസ്: 250 രൂപ. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്‌സിസ് ബാങ്ക് ശാഖകള്‍ വഴി ചലാന്‍ ആയും ഫീസ് അടയ്ക്കാം. അപേക്ഷിക്കേണ്ട വിധം: https://www.airmenselection.cdac.in എന്ന വെബ്‌സൈറ്റിലെ നിര്‍ദേശങ്ങള്‍ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതല്‍ 20 വരെ ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍.ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍, കറുത്ത സ്ലെയിറ്റില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ വെളുത്ത ചോക്ക് കൊണ്ട് വലിയ അക്ഷരങ്ങളില്‍ എഴുതി നെഞ്ചില്‍ ചേര്‍ത്തുപിടിച്ച നിലയിലുള്ള ഒരു ഫോട്ടോ, ഇടതു കൈവിരലടയാളം, കൈയൊപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഫോട്ടോ 2019 ഡിസംബറിന് ശേഷം എടുത്തതായിരിക്കണം.

Related News