Loading ...

Home Education

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കമ്ബ്യൂട്ടര്‍ കോഴ്‌സില്‍ സൗജന്യ പരിശീലനം

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന വിവിധ കമ്ബ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം.പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എന്‍ട്രി, കമ്ബ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ഡി.ടി.പി, കമ്ബ്യൂട്ടര്‍ ടിടിസി, ഓട്ടോകാഡ്, വെബ് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാനാണ് അവസരം. പി.ജി.ഡി.സി.എ കോഴ്‌സിന് ബിരുദവും മറ്റുള്ളവയ്ക്ക് എസ്.എസ്.എല്‍.സി.യുമാണ് യോഗ്യത. താല്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ജാതി- വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡും രണ്ട് ഫോട്ടോയും സഹിതം ഡിസംബര്‍ 30 നകം ചിറ്റൂരിലെ റൂട്രോണിക്‌സ് പഠന കേന്ദ്രമായ ഇന്‍ഫോലിക്‌സില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04923-224417, 9446434417.

Related News