Loading ...

Home Education

ഡിസ്റ്റന്‍സ് രീതിയില്‍ ബി.എഡ് ചെയ്യാം; ഈ സര്‍വകലാശാലകളില്‍

എം.എസ്‌സി. മാത്തമാറ്റിക്‌സ് ബിരുദധാരിയാണ്. ഇപ്പോള്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. ഡിസ്റ്റന്‍സ് രീതിയില്‍ ബി.എഡ്. ചെയ്യാനുള്ള സാധ്യത എന്താണ്? -അഞ്ജു, കൊല്ലം അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വീസിലുള്ളവര്‍ക്ക് ബി.എഡ്. ചെയ്യാനുള്ള സൗകര്യം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ), കുരുക്ഷേത്ര സര്‍വകലാശാല വിദൂരപഠന വിഭാഗം എന്നിവ നല്‍കുന്നുണ്ട്. അപേക്ഷാര്‍ഥി, എലമെന്ററി എജ്യുക്കേഷനിലെ ട്രെയിന്‍ഡ് ഇന്‍സര്‍വീസ് ടീച്ചറായിരിക്കണം. മുഖാമുഖ പ്രോഗ്രാമില്‍ കൂടി എന്‍.സി.ടി.ഇ. അംഗീകാരമുള്ള ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം കഴിഞ്ഞവരെയും പരിഗണിക്കും. രണ്ടു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഇഗ്നോ പ്രവേശനത്തിന് അപേക്ഷകര്‍ക്ക് 50 ശതമാനം മാര്‍ക്കോടെയുള്ള സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയിലൊന്നിലെ ബാച്ചിലര്‍ ബിരുദമോ, മാസ്റ്റേഴ്‌സ് ബിരുദമോ ഉണ്ടാകണം. അല്ലെങ്കില്‍ സയന്‍സ്, മാത്തമാറ്റിക്‌സ് സ്‌പെഷ്യലൈസേഷനുകളോടെയുള്ള 55 ശതമാനം മാര്‍ക്ക് നേടിയ, എന്‍ജിനിയറിങ്/ടെക്‌നോളജി ബാച്ചിലര്‍ ബിരുദം/തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം ( www.ignou.ac.in ). കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പരമാവധി അഞ്ച് വര്‍ഷം കിട്ടും. കുരുക്ഷേത്ര സര്‍വകലാശാലയുടെ വിദൂരപഠന വിഭാഗത്തിലെ ബി.എഡ്. പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കോടെ, ബാച്ചിലര്‍/മാസ്റ്റര്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം ( http://ddekuk.ac.in/ ). ആസ്‌ക് എക്‌സ്‌പേര്‍ട്ടിലേക്ക് ചോദ്യങ്ങളയക്കാന്‍ സന്ദര്‍ശിക്കുക: https://english.mathrubhumi.com/education/help-desk/ask-expert

Related News