Loading ...

Home Kerala

ഖരമാലിന്യത്തില്‍ നിന്ന്​ ഊര്‍ജം; ഏഴ്​ ജില്ലകളില്‍ കേന്ദ്രീകൃത പ്ലാന്‍റിന്​ അനുമതി

പാ​ല​ക്കാ​ട്​: ഖ​ര​മാ​ലി​ന്യ​ത്തി​ല്‍​നി​ന്ന്​ ഊർജോല്പാദനം ല​ക്ഷ്യ​മി​ട്ട്​ പാ​ല​ക്കാ​ട്​ അ​ട​ക്കം ഏ​ഴ്​ ജി​ല്ല​ക​ളി​ല്‍ കേ​ന്ദ്രീ​കൃ​ത പ്ലാ​ന്‍​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അനുമതി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍ എ​ന്നി​വ​യാ​ണ്​ മറ്റു ജി​ല്ല​ക​ള്‍. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യു​മാ​യി ചേ​ര്‍​ന്ന്​ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യി കെ.​എ​സ്.​െ​എ.​ഡി.​സി​യെ നി​ശ്ച​യി​ച്ച്‌​ ഡി​സം​ബ​ര്‍ 17ന്​​​​ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. à´Žà´‚.​എ​സ്​  ഓ​ര്‍​ഗാ​നി​ക്​ റീ​സൈ​ക്ലി​ങ്​​ സി​സ്​​റ്റം​സ്​ എ​ന്ന ക​മ്ബ​നി​ക്കാ​ണ്​ പാ​ല​ക്കാ​ട്​ ക​ഞ്ചി​ക്കോ​ട്ടും ക​ണ്ണൂ​രി​ലും സ്ഥാ​പി​ക്കു​ന്ന പ്ലാ​ന്‍​റു​ക​ളു​ടെ നി​ര്‍​മാ​ണ ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്​. 120 കോ​ടി മു​ത​ല്‍ 150 കോ​ടി വ​രെ​യാ​ണ്​ ഇ​രു​പ​ദ്ധ​തി​ക​ള്‍​ക്കും ചെ​ല​വ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ഞ്ചി​ക്കോ​ട്​ പ്ലാ​ന്‍​റ്​ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്​. ഇ​ത്​ ഉ​ട​ന്‍ ക​മ്ബ​നി​ക്ക്​ കൈ​മാ​റാ​നാ​വു​മെ​ന്ന്​ കി​ന്‍​ഫ്ര അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്ലാ​ന്‍​റു​ക​ളു​ടെ രൂ​പ​രേ​ഖ, നി​ര്‍​മാ​ണം, സാമ്പത്തിക  സ​ഹാ​യം, പ്ര​വ​ര്‍​ത്ത​നം, കൈ​മാ​റ്റം എ​ന്നി​വ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത രീ​തി​യി​ലാ​വും ന​ട​പ്പാ​ക്കു​ക.ക​ഞ്ചി​ക്കോ​ട്ടും ​െകാ​ല്ല​ത്തും നി​ര്‍​മി​ക്കു​ന്ന പ്ലാ​ന്‍​റു​ക​ള്‍ സം​ബ​ന്ധി​ച്ച ക​രാ​ര്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച​താ​യി ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പ്​ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സാമ്പത്തിക, സാ​േ​ങ്ക​തി​ക രം​ഗ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ധാ​ര​ണ​യി​ലെ​ത്തി​ 18 മാ​സ​ത്തി​ന​കം പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ്​ ല​ക്ഷ്യം.ക​ഞ്ചി​ക്കോ​ട്ട്​ സ്ഥാ​പി​ക്കു​ന്ന പ്ലാ​ന്‍​റി​ല്‍ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ല്‍​നി​ന്ന്​​ ദി​വ​സേ​ന 200 ട​ണ്ണോ​ളം മാ​ലി​ന്യം സം​സ്​​ക​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തോ​ടൊ​പ്പം ൈജ​വ​വ​ള​വും ബ​യോ​ഗ്യാ​സും ഉ​ല്‍​പാ​ദി​പ്പി​ക്കാ​നും ക​ത്തു​ന്ന അ​ജൈ​വ ഘ​ട​ക​ങ്ങ​ള്‍ വേ​ര്‍​തി​രി​ച്ച്‌​ സി​മ​ന്‍​റ്​ ക​മ്ബ​നി​ക​ളി​ലും സ​മാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കാ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. പാ​ല​ക്കാ​ട്​ ന​ഗ​ര​സ​ഭ, ചി​റ്റൂ​ര്‍-​ത​ത്ത​മം​ഗ​ലം, ഒ​റ്റ​പ്പാ​ലം, ഷൊ​ര്‍​ണൂ​ര്‍, മ​ണ്ണാ​ര്‍​ക്കാ​ട്, പ​ട്ടാ​മ്ബി, പു​തു​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ പ്ലാ​ന്‍​റി​ലേ​ക്ക്​ മാ​ലി​ന്യ​ശേ​ഖ​ര​ണം ന​ട​ക്കു​ക.






Related News