Loading ...

Home Business

രാജ്യത്തെ ഗാര്‍ഹിക ഉപഭോഗം ദുര്‍ബലമാണെന്ന് മൂഡിസ്; ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 4.9 ശതമാനമായി കുറച്ചു

മുംബൈ: രാജ്യത്തെ ഗാര്‍ഹിക ഉപഭോഗം ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി മൂഡിസ് 2019-20 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചാ പ്രവചനം 5.8 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി കുറച്ചു. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ സാമ്പത്തിക  വളര്‍ച്ച മന്ദഗതിയിലാകുന്നത് വ്യക്തികളുടെ à´•à´Ÿà´‚ തിരിച്ചടവ് ശേഷിയെ ബാധിക്കുമെന്നും റീട്ടെയില്‍ വായ്പയുടെ ഗുണനിലവാരത്തെ മോശമാക്കുമെന്നും റേറ്റിംഗ് ഏജന്‍സി അറിയിച്ചു. സ്വകാര്യമേഖലയിലെ ബാങ്കുകള്‍ക്ക് റീട്ടെയില്‍ വായ്പകളില്‍ വലിയ സ്വാധീനം ഉണ്ട്, കൂടുതല്‍ അപകടസാധ്യതയും. നിഷ്ക്രിയ വായ്പകളുടെ കാര്യത്തിലും (എന്‍‌പി‌എല്‍) വര്‍ദ്ധനവുണ്ട്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിട സൗകര്യങ്ങള്‍, ഗതാഗതം, ആരോഗ്യ പരിപാലനത്തിനായുളള ചെലവുകള്‍ തുടങ്ങി വ്യക്തികളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായുളള ചെലവുകളാണ് പ്രധാനമായും ഗാര്‍ഹിക അന്തിമ ഉപഭോഗച്ചെലവിന്‍റെ പരിതിയില്‍ വരുന്നത്. നിക്ഷേപത്തിലുളള മാന്ദ്യം ഇപ്പോള്‍ ഉപഭോഗത്തെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് വ്യാപിച്ചതിനാല്‍ ഇന്ത്യയുടെ വളര്‍ച്ച കുറഞ്ഞുവെന്ന് മൂഡീസ് പ്രസ്താവനയില്‍ പറഞ്ഞു. ഗ്രാമീണ കുടുംബങ്ങളിലെ സാമ്ബത്തിക സമ്മര്‍ദ്ദവും മന്ദഗതിയിലുള്ള തൊഴിലവസരങ്ങളും മാന്ദ്യത്തിന്റെ പ്രധാന ഘടകങ്ങളാണ്. സമീപകാലത്തായി റീട്ടെയില്‍ വായ്പ നല്‍കുന്ന പ്രധാന ദാതാക്കളായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ (എന്‍‌ബി‌എഫ്‌ഐ) വായ്പാ പ്രതിസന്ധി ദുര്‍ബലമായ കാര്യങ്ങളെ കൂടുതല്‍ വഷളാക്കിയതായും മൂഡിസ് പറഞ്ഞു.


Related News