Loading ...

Home National

ലിംഗസമത്വം; ഇന്ത്യയുടെ സ്ഥാനം താഴേക്ക്

ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തി ലോക എക്കണോമിക് ഫോറം നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ട്. ലിംഗ സമത്വം പാലിക്കുന്നതില്‍ ഇന്ത്യ 108ല്‍ നിന്ന് 112ലേക്ക് താഴ്ന്നു. ഐസ്‌ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. നോര്‍വെ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നി രാജ്യങ്ങളാണ് തൊട്ട് പിറകില്‍. പാകിസ്ഥാന്‍(151), ഇറാഖ്(152), യെമന്‍ (153) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ലിംഗ സമത്വത്തില്‍ മാത്രമല്ല; സ്ത്രീ ആരോഗ്യത്തിലും അതിജീവനത്തിലും ഇന്ത്യ പിന്നോട്ട് തന്നെ. സ്ത്രീ അതിജീവനത്തിലും ആരോഗ്യത്തിലും 150 ആണ് ഇന്ത്യയുടെ സ്ഥാനം. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ സാന്നിധ്യം വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ് ലോക എക്കണോമിക് ഫോറം പറയുന്നത്. എന്നാല്‍ സ്ത്രീകളുടെ സാമ്ബത്തിക അവസരം ഏറ്റവും മോശമായ അവസ്ഥയിലാണെന്നും സര്‍വ്വെ പറയുന്നു. ഇന്ത്യയില്‍ 35.4 ശതമാനം സ്ത്രീകള്‍ക്ക് മാത്രമാണ് സാമ്ബത്തിക അവസരം ലഭിക്കുന്നുള്ളൂ.
സാമ്ബത്തിക ഇടപെടലിലും അവസരത്തിലും വിദ്യാഭ്യാസത്തിലും 112ാമതാണ് ഇന്ത്യ.
2006 ല്‍ ലോക എക്കണോമിക് ഫോറം ആദ്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്ബോള്‍ 98ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

Related News