Loading ...

Home National

മണിപ്പൂരില്‍ പോവാന്‍ ഇനി പ്രത്യേക അനുമതി വേണം: ഐഎല്‍പി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി ബില്ലിനെതിരായി മണിപ്പൂരില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാറിന്‍റെ നടപടി. ഇത് സംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
മണിപ്പൂരില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തുമെന്ന് പൗരത്വ ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ അമിത് à´·à´¾ വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റ് ബാധകമാവുന്നതോടെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും വിദേശികള്‍ക്കും മണിപ്പൂരില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ പ്രത്യേക അനുമതി തേടേണ്ടി വരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രോത്രവർഗ്ഗമേഖലകളില്‍ പുറമേ നിന്നുള്ളവരുടെ കടന്നുകയറ്റം തടയുന്നതിനും അവരുടെ സാംസ്കാരിക തനിമ  നിലനിര്‍ത്തുന്നതിനുമാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് കൊണ്ടുവന്നത്. ഇതുവരെ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലായിരുന്നു പെര്‍മിറ്റ് ബാധകമായിരുന്നത്. പെര്‍മിറ്റിന്‍റെ പരിധിയില്‍ തങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് മണിപ്പൂര്‍ ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു.ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവീധാനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. അസം, മേഘാലയ, ത്രിപുര എന്നിവടങ്ങളിലെ à´šà´¿à´² ഗോത്രവര്‍ഗ മേഖലകളിലും പൗരത്വ ഭേദഗതി നിയമം ബാധകമാവില്ല. ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന്‍റെ പരിധിയില്‍ വരാത്ത പ്രദേശങ്ങളിലാണ് വടക്കുകിഴക്ക് ബില്ലിനെതിരെ പ്രക്ഷോഭം ശക്തമാവുന്നത്.





Related News