Loading ...

Home National

ഭീകര വിരുദ്ധ സഹകരണം: ഇന്ത്യയും ജര്‍മ്മനിയും കൈക്കോര്‍ക്കുന്നു

ന്യൂഡല്‍ഹി: ആഗോള ഭീകരതയ്‌ക്കെതിരെ ഇന്ത്യയും ജര്‍മ്മനിയും സഹകരണം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ഭീകര വിരുദ്ധ ചര്‍ച്ചയിലാണ് സഹകരണം ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. വിവരങ്ങള്‍ കൃത്യമായി കൈമാറല്‍, നിയമ സഹായം എന്നിവയിലൂടെ ഭീകരവാദത്തിനെതിരെ പോരാടാനാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. ആഗോള ഭീകരവാദം, നുഴഞ്ഞു കയറ്റം, തീവ്രവാദവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന സ്ഥാപനങ്ങള്‍, അതിര്‍ത്തി കടന്നുള്ള തീവ്രവാദം തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ പ്രതിപാദിച്ചു.

Related News