Loading ...

Home Kerala

കൊച്ചിന്‍ കാര്‍ണിവല്‍; ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കി

കാക്കനാട്: പുതുവര്‍ഷത്തോടനുബന്ധിച്ച്‌ കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുന്ന പ്രദേശങ്ങളില്‍ പുനരുപയോഗ മല്ലാത്ത പ്ലാസ്റ്റിക് സാമഗ്രികള്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് നിര്‍മ്മിതമായ ഫ്ലക്സ് , ബാനര്‍, പ്ലേയ്റ്റ്, കപ്പ്, സ്ട്രോ, സ്പൂണ്‍, കുപ്പികള്‍, പൗച്ച്‌, കൊടികള്‍, ഷീറ്റുകള്‍ , കൂളിംഗ് ഫിലിം , പ്ലാസ്റ്റിക് അലങ്കാര വസ്തുുക്കള്‍, തെര്‍മോകോള്‍ നിര്‍മ്മിതമായ വസ്തുക്കള്‍ എന്നിവയാണ് പൂര്‍ണമായും നിരോധിച്ചത്. ഓരോ വ്യാപാരിയും ജൈവ മാലിന്യങ്ങള്‍ , മറ്റു അജൈവ മാലിന്യങ്ങള്‍ എന്നിവ സ്വന്തം ഉത്തരവാദിത്തത്തില്‍ പ്രത്യേകം ബിന്നുകള്‍ സ്ഥാപിച്ച്‌ ശേഖരിക്കേണ്ടതും അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുകയോ, പുനര്‍ചംക്രമണം നടത്തുകയോ ചെയ്യണം. 2019 ഡിസംബര്‍ 15 മുതല്‍ 2020 ജനുവരി രണ്ട് വരെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ നടക്കുക. പ്ലാസ്റ്റിക് കുമിഞ്ഞുകൂടി തദ്ദേശ വാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഉത്തരവ്. കൂടാതെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയുടെ പരിസ്ഥിതിക സന്തുലിതാവസ്ഥക്കും ഇത് ഭീഷണിയായിരുന്നു. കടല്‍ ജീവികള്‍ക്കും സമുദ്രവുമായി ബന്ധപ്പെട്ട ജൈവ ആവാസ വ്യവസ്ഥക്കും കനത്ത ആഘാതം വരുത്തുതുന്നതായും ശ്രദ്ധയില്‍ പ്പെട്ടിരുന്നു.

Related News