Loading ...

Home Business

ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശനിക്ഷേപം 74 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്‍ഷുറന്‍സ് ഇടനിലക്കാരായ കമ്പനികളില്‍ 100 ശതമാനം വരെ വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടായേക്കും. നിലവില്‍ ഇന്‍ഷുറന്‍സ്കമ്പനികളില്‍ നിലവില്‍ 49 ശതമാനം വരെയാണ് വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളത്. ഇത് 74ലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന വാര്‍ത്തകളോട് അനുകൂലമായാണ് ഓഹരിവിപണി പ്രതികരിച്ചത്.
വിദേശനിക്ഷേപ പരിധി വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നയുടനെ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിവില രണ്ടുശതമാനതിലേറെ വര്‍ധിച്ചു. ഐ സി ഐ സി ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരിവില രണ്ടുശതമാനത്തിലേറെയും ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരിവില നാലു ശതമാനവും ന്യൂ ഇന്ത്യാ അഷുറന്‍സിന്റെ വില 7.8 ശതമാനവുമാണ് ഉയര്‍ന്നത്.





Related News