Loading ...

Home National

അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തില്‍ നേട്ടം കൊയ്യാനൊരുങ്ങി ഇന്ത്യ; സൃഷ്ടിക്കപ്പെടുക ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍

അമേരിക്ക-ചൈന വാണിജ്യ യുദ്ധത്തില്‍ നിന്നു മുതലെടുപ്പു നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്റെ ഇലക്‌ട്രിക് വാഹന നിര്‍മാണ നിയായ ടെസ്‌ലയടക്കം ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് കമ്പനികൾ  ഉള്‍പ്പടെ പല സംരംഭകരെയും ആകര്‍ഷിക്കാനാണു ശ്രമം. ബ്രിട്ടിഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലാക്‌സോസ്മിത്‌ ക്ലൈന്‍ ആണ് പുറത്തുവന്നിട്ടുള്ള മറ്റൊരു പേര്.നിര്‍മാണ കമ്പനികള്‍ക്ക് ഫാക്ടറി തുടങ്ങാനുള്ള സ്ഥലവും വെള്ളവും വൈദ്യുതിയും എത്തിച്ചേരാനുള്ള റോഡും അടക്കം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് വ്യവസായ പ്രോത്സാഹന മന്ത്രാലയം (Department for Promotion of Industry and Internal Trade and Invest India) തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈന-അമേരിക്ക വാണിജ്യ യുദ്ധം വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഗുണകരമായെങ്കിലും വമ്പൻ  കമ്പനികളെല്ലാം ഇന്ത്യയെ അവഗണിക്കുകയാണ് ചെയ്തത്. ഇവിടെ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളും സ്ഥലമെടുപ്പിനുള്ള പ്രശ്‌നങ്ങളുമാണ് അവരെ വേറെ വഴി തേടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ നീക്കത്തിലൂടെ ചുവപ്പുനാടകള്‍ ഒഴിവാക്കാനാണ് ശ്രമം. കൂടാതെ 2025ല്‍ 5 ട്രില്ല്യന്‍ ഡോളര്‍ ആഭ്യന്തര ഉല്‍പാദനമുള്ള രാജ്യമായി ഉയര്‍ത്താനുള്ള  ലക്ഷ്യം കൈവരിക്കാനും ഇത്തരമൊരു നീക്കം കൂടിയെ കഴിയൂവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ പല കമ്പനികളും വിയറ്റ്‌നാമിലേക്ക് യൂണിറ്റുകള്‍ പറിച്ചുനട്ടു. എന്നാല്‍, ഇന്ത്യക്ക് ഇപ്പോഴും സമയമുണ്ട്. കൂടാതെ വിയറ്റ്‌നാമിനെ പോലെയല്ലാതെ ഇന്ത്യക്ക് വമ്പൻ ആഭ്യന്തര വിപണിയുമുണ്ട്. നിര്‍മിക്കുന്ന പലതും ഇവിടെത്തന്നെ വിറ്റഴിക്കാമെന്നും സാമ്പത്തിക വിദഗ്ധനായ സോണല്‍ വര്‍മ്മ പറഞ്ഞു. അമേരിക്ക-ചൈന പ്രശ്‌നം നല്ല അവസരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പുതിയ നീക്കത്തില്‍ കമ്പനികള്‍ക്ക് വ്യവസായ മേഖലകളില്‍ നേരെ വന്ന് പണി തുടങ്ങാന്‍ പാകത്തിനുള്ള ഭൂമി നീക്കിവയ്ക്കാനാണ് ഉദ്ദേശം. ഇത്തരം പല മേഖലകള്‍ സൃഷ്ടിച്ചേക്കും. കമ്പനികൾക്ക്  ഏതു പ്രദേശത്താണ് നിര്‍മാണശാല എന്നതു പരിഗണിച്ച്‌ പ്രോത്സാഹന പാക്കേജുകളും നല്‍കിയേക്കും. പാഴ്‌വസ്തുക്കള്‍ തള്ളുന്നതിനും ഇടമൊരുക്കിയേക്കും. ടെസ്‌ലയുടേതു പോലെയുള്ള ഇലക്‌ട്രിക്, അല്ലെങ്കില്‍ ഹൈബ്രിഡ് വാഹന കമ്പനികളെ ആകര്‍ഷിക്കാന്‍ പ്രത്യേക ശ്രമം നടത്തും. ഇലക്‌ട്രോണിക്‌സ്, ടെലികോം മേഖലയ്ക്കും ജോലിക്കാരെ എടുക്കുന്ന കാര്യത്തിലും മറ്റും സഹായകരമായ നിലപാടുകൈക്കൊണ്ടേക്കും. കൂടാതെ, മുതല്‍മുടക്കിന് അനുസരിച്ചുള്ള പ്രോത്സാഹനങ്ങളും നല്‍കിയേക്കും.















Related News