Loading ...

Home National

പൗരത്വനിയമ ഭേദഗതി ബില്‍; പ്രതിഷേധം ശക്തമാകുന്നു; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബന്ദ്‌

പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വന്‍ പ്രതിഷേധം. അസമില്‍ പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ബന്ദിനെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച മിക്ക ജില്ലയിലും കടകള്‍ അടഞ്ഞുകിടന്നു. ഗതാഗതവും മുടങ്ങി. റോഡില്‍ ടയറുകള്‍ കത്തിച്ച പ്രതിഷേധക്കാരെ പൊലീസ്‌ അറസ്‌റ്റുചെയ്‌ത്‌ നീക്കി. ഗൊലഘട്ടില്‍ ഉടുപ്പിടാതെ പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കുനേരെ പൊലീസ്‌ ലാത്തിവീശി. വിവിധ നഗരങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. നോര്‍ത്ത്‌ ഈസ്‌റ്റ്‌ സ്‌റ്റുഡന്റ്‌സ്‌ ഓര്‍ഗനൈസേഷന്‍ (എന്‍ഇഎസ്‌ഒ) ചൊവ്വാഴ്‌ച 11 മണിക്കൂര്‍ പൊതുപണിമുടക്ക്‌ പ്രഖ്യാപിച്ചു. മറ്റ്‌ 16 സംഘടനകളുടെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ പണിമുടക്കും നടക്കും. ത്രിപുരയില്‍ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്‌ടിയും പ്രതിഷേധത്തിലാണ്‌. അസമിലെ എഐയുഡിഎഫിന്റെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചു. ആള്‍ അസം സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ ശക്തമായ പ്രക്ഷോഭത്തിലാണ്‌. ഞായറാഴ്‌ച രണ്ടിടത്ത്‌ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിനെ കരിങ്കൊടി കാട്ടി. ഗുഹാവത്തി, തെസ്‌പുര്‍, കോട്ടണ്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു

Related News